ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ പടലപ്പിണക്കം രൂക്ഷമാകുന്നു. പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ് ലിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിശീലനത്തിനിടെ അനില്‍ കുംബ്ലെയുമായി കയര്‍ത്ത കോഹ് ലി പരിശീലനം ഉപേക്ഷിച്ച് ഇറങ്ങിപ്പോയെന്നാണ് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലാണ് ടീം ഇന്ത്യ പരിശീലനം നടത്തുന്നത്.


Also Read: ഇന്ത്യന്‍ ടീമില്‍ ‘സൂപ്പര്‍സ്റ്റാര്‍ സിന്‍ഡ്രം’, ധോണിയ്ക്ക് എ ഗ്രേഡ് പദവി നല്‍കിയതും തെറ്റ്: ധോണിയ്ക്കും ദ്രാവിഡിനും ഗവാസ്‌കറിനും എതിരെ ഗുരുതര ആഞ്ഞടിച്ച് രാമചന്ദ്ര ഗുഹ 


ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ ആരംഭിച്ച സ്പര്‍ദയാണ് ഇപ്പോള്‍ മറനീക്കി പുറത്തു കൊണ്ടു വന്നിരിക്കുന്നത്. റാഞ്ചി ടെസ്റ്റിനിടെ കുല്‍ദീപ് യാദവിനെ ടീമിലുള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള പോര് മുറുകുന്നത്.

പരിശീലനത്തിനിടെ ടീമിന് ലഭിച്ച സൗകര്യങ്ങളില്‍ അസംപൃ്തനായ നായകന്‍ ഇറങ്ങി പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരീശിലനത്തിനായി സജ്ജീകരണങ്ങളുമായെത്തിയ കുംബ്ലെയെ ഇത് ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, എഡ്ജ്ബാസ്റ്റണില്‍ ടീമിന് പരിശീലനത്തിന് നല്‍കിയ ഗ്രൗണ്ടിലെ സൗകര്യങ്ങള്‍ വേണ്ടത്ര പര്യാപ്തമല്ലെന്നാണ് കേള്‍ക്കുന്നത്. പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം സ്റ്റേഡിയത്തിന്റെ പരിമിതിക്കുറവിനെ കുറിച്ച് കോച്ചും നായകനും അധികൃതരെ അറിയിച്ചിട്ടുണ്ട്.

പ്രധാനമായും ബൗളര്‍മാര്‍ക്ക് പരിശീലനം നടത്താനുള്ള പിച്ചിന്റെ റണ്ണ് അപ്പ് ദൂരം തീരെ ചെറുതെന്നാണതാണ് ടീമിന്റെ പരിശീലനത്തിന് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയ ടീം ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തൊട്ടടുത്തുള്ള വലിയ സ്റ്റേഡിയത്തിലേക്ക് താല്‍ക്കാലികമായി മാറുകയായിരുന്നു.


Don’t Miss: ചുവന്ന പരവതാനി വിരിച്ച് മാലയും ബൊക്കയുമായി അമിത് ഷായെ കാത്തിരുന്ന ബി.ജെ.പിക്കാര്‍ ഇളിഭ്യരായി: ഒന്ന് നിര്‍ത്തുകപോലും ചെയ്യാതെ അമിത് ഷാ പോയി


കൗണ്ടി ടീമായ വാര്‍വിക് ഷെയറിന്റെ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്. വിഷയം ക്ലബ്ബ് അധകൃതരെ അറിയിക്കാനായി പരിശീലകനും നായകനും ടീം മാനേജര്‍ കപില്‍ മല്‍ഹോത്രയെ നിയോഗിച്ചിരിക്കുകയാണ്.

ഇന്ന് ഓസ്‌ട്രേലിയയും ന്യൂസിലാന്റും ഇവിടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതിനാല്‍ ഇന്ത്യയ്ക്ക് പരിശീലനം നടത്താന്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും വിട്ടു നല്‍കരുതെന്ന് ഇരു ടീമും അറിയിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യയുടെ പരിശീലനത്തിന് വെല്ലുവിളിയായത്. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. പാക് ടീമും ഇതേ വേദിയിലാണ് പരിശീലനം നടത്തുന്നത്.