എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റില്‍ അടിമുടി മാറ്റം: ടെസ്റ്റ് ക്രിക്കറ്റ് ഇനിമുതല്‍ പകലും രാത്രിയും
എഡിറ്റര്‍
Tuesday 30th October 2012 11:10am

ദുബായ്: ക്രിക്കറ്റ് നിയമങ്ങളില്‍ സമൂല മാറ്റവുമായി ഐ.സി.സി പുതിയ നിയമം പ്രഖ്യാപിച്ചു. വിവിധ ക്രിക്കറ്റ് രൂപങ്ങളായ ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിവയില്‍ നിരവധി മാറ്റങ്ങളാണ് ഐ.സി.സി കൊണ്ടുവന്നിരിക്കുന്നത്.

ക്രിക്കറ്റിലെ ക്ലാസിക് എന്ന് വിശേഷിക്കപ്പെടുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഇനിമുതല്‍ പകലും രാത്രിയുമായിരിക്കുമെന്നതാണ് പ്രധാന മാറ്റം. മത്സരിക്കുന്ന ടീമുകളുടെ അനുവാദത്തോടെയാവണം സമയക്രമീകരണമെന്നും നിയമത്തില്‍ പറയുന്നു.

Ads By Google

കൂടാതെ പന്തിന്റെ നിറം, തരം എന്നിവയും ടീമുകള്‍ക്ക് തീരുമാനിക്കാം. ഒരു ദിവസത്തെ മത്സരസമയം ആറ് മണിക്കൂറായി തന്നെ തുടരും. ഇപ്പോള്‍ ഏകദിന മത്സരത്തില്‍ തുടര്‍ന്ന് വരുന്ന പവര്‍ പ്ലേ സംവിധാനം ഇനി ഉണ്ടാവില്ല.

ഇനിമുതല്‍ രണ്ട് പവര്‍പ്ലേ ആയിരിക്കും ഉണ്ടാവുക. ആദ്യ പത്ത് ഓവറില്‍ ആദ്യ പവര്‍പ്ലേയും 40 ഓവറിനുള്ളില്‍ അഞ്ച് ഓവര്‍ പവര്‍പ്ലേയും തീര്‍ക്കണമെന്നാണ് പുതിയ നിയമം. ആദ്യ പവര്‍പ്ലേയില്‍ രണ്ട് ഫീല്‍ഡര്‍മാരെയും രണ്ടാം പവര്‍പ്ലേയില്‍ മൂന്ന് ഫീല്‍ഡര്‍മാരേയുമാണ് മുപ്പത് വാര സര്‍ക്കിളിന് പുറത്ത് നിര്‍ത്താന്‍ പറ്റുക.

നോബോളിലൂടെ പുറത്താകുന്നവര്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുന:പരിശോധന നടത്താം. പന്ത് നോബോളല്ലെന്ന് മനസ്സിലായാല്‍ തേര്‍ഡ് അംപയര്‍ക്ക് ടൂവേ റേഡിയോ വഴി ഫീല്‍ഡ് അംപയറെ വിവരമറിയിക്കുകയും ബാറ്റ്‌സ്മാനെ തിരിച്ച് വിളിക്കുകയും ചെയ്യാം.

ട്വന്റി-20 മത്സരം സൂപ്പര്‍ ഓവറില്‍ കടക്കുകയാണെങ്കില്‍ ഏത് എന്‍ഡില്‍ നിന്നാണ് ബോള്‍ ചെയ്യേണ്ടതെന്ന് ബോളിങ് ടീമിന് തീരുമാനിക്കാം.

Advertisement