എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 റാങ്കിങ്: വിരാട് കോഹ്‌ലി ആറാം സ്ഥാനത്ത്
എഡിറ്റര്‍
Friday 8th February 2013 11:50am

ദുബായ്: ഐ.സി.സി യുടെ ട്വന്റി-20 റാങ്കില്‍ ഇന്ത്യന്‍ താരം വീരാട് കോഹ്‌ലിക്ക് ആറാം സ്ഥാനം. കോഹ്‌ലിക്ക് പുറമേ സുരേഷ് റെയ്‌ന മാത്രമാണ്  ആദ്യ പത്തിലെത്തിയത്. 719 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് റെയ്‌ന ഇടം പിടിച്ചത്.

ഇന്ത്യയുടെ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും, യുവരാജ് സിങും യഥാക്രമം 13 ഉം 17 ഉം സ്ഥാനങ്ങള്‍  നേടി. 794 പോയിന്റ് നേടിയ ന്യൂസിലാന്റ് വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍മക്കല്ലമാണ് ബാറ്റ്സ്മാന്‍മാരിലെ ഒന്നാമന്‍.

Ads By Google

വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍ രണ്ടാം സ്ഥാനവും, ശ്രീലങ്കയുടെ മഹേല ജയവര്‍ദ്ധന മൂന്നാം സ്ഥാനവും, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണ്‍ നാലാം സ്ഥാനവും നേടി

ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ മാത്രമാണ് ബൗളിങില്‍ ഇന്ത്യന്‍ സാന്നിധ്യം അറിയിച്ചത്. പാക്ക് ബൗളര്‍ സയ്യിദ് അജ്മല്‍ 756 പോയിന്റ്  ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് ശ്രിലങ്കയുടെ അജാന്ത മെന്‍ഡീസ് ആണ്. ഇംഗ്ലണ്ടിന്റെ ഗ്രെയിം സ്മിത്താണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ഐ.സി.സി യുടെ ട്വന്റി-20 റാങ്കില്‍  ടീം ഇന്ത്യ  മൂന്നാം സ്ഥാനത്താണ്. 119 പൊയിന്റുകളായാണ് ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്. 131 പൊയിന്റുള്ള ശ്രീലങ്കയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനം പിടിച്ചത്. രണ്ടാം സ്ഥാനത്ത്  വെസ്റ്റിന്‍ഡീസുമാണുള്ളത്.

Advertisement