എഡിറ്റര്‍
എഡിറ്റര്‍
ഇബ്രാഹിം കുഞ്ഞ് പറഞ്ഞതില്‍ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല
എഡിറ്റര്‍
Saturday 6th October 2012 4:01pm

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് മുസ്‌ലിം ലീഗാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇബ്രാഹിം കുഞ്ഞ് പറഞ്ഞതില്‍ തെറ്റില്ലെന്നും അദ്ദേഹത്തിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇബ്രാഹിം കുഞ്ഞ് പറഞ്ഞതില്‍ തെറ്റില്ല. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. കേരളത്തില്‍ ലീഗിന് കേരളത്തില്‍ പ്രാധാന്യവും പ്രമാണിത്വവുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Ads By Google

ഇബ്രാഹിം കുഞ്ഞ് സദുദ്ദേശത്തോടെ പറഞ്ഞത് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മാധ്യമങ്ങള്‍ എതിക്‌സ് മറക്കരുതെന്നും ഇ.ടി മുന്നറിയിപ്പ് നല്‍കി.

ലീഗിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ ആവശ്യപ്പെട്ടു. ലീഗിന്റെ അഹങ്കാരമാണ് അവരെകൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന യു.ഡി.എഫിലെ ലീഗിന്റെ അപ്രമാദിത്വത്തിന് തെളിവാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചു.

അതേസമയം, തന്റെ പ്രസ്താവനയായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. പട്ടാമ്പിയിലെ പരിപാടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യഖ്യാനം ചെയ്ത് വാര്‍ത്ത നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മന്ത്രി പറയുന്നത്.

Advertisement