Categories

മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാന് മര്‍ദ്ദനം

പരിക്കേറ്റ ക്യാമറാമാന്‍ ഷാജി കൃഷ്ണ

കൊച്ചി: മുസ്‌ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിന് ക്രൂരമര്‍ദ്ദനം. സാരമായി മര്‍ദനമേറ്റ ക്യാമറാമാന്‍ ഷാജി കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇബ്രാഹീംകുഞ്ഞിന്റെ വീട് പോലീസ് പരിശോധിക്കുന്നതായി രാവിലെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഇന്ത്യാവിഷന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനില്‍ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഇബ്രാഹീം കുഞ്ഞിന്റെ വീട്ടിലെത്തിയത്.

‘വാര്‍ത്തയെത്തുടര്‍ന്ന് തങ്ങള്‍ സ്ഥലത്തെത്തയപ്പോള്‍ അവിടെ പോലീസ് പരിശോധന നടക്കുന്നില്ലെന്ന് വ്യക്തമായി പരിശോധന സ്ഥിരീകരിക്കാന്‍ പോലീസും തയ്യാറായില്ല. ഇതിനിടെ തങ്ങള്‍ മടങ്ങാനൊരുങ്ങി. എന്നാല്‍ വീടിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് എന്തിനെന്ന് ചോദിച്ച് അഞ്ചു പേര്‍ തങ്ങളെ തടയുകയായിരുന്നു. ക്യാമറാമാന്‍ ഷാജി കൃഷ്ണയെ അവര്‍ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. സംഭവ സമയം മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് തങ്ങള്‍ ബഹളമുണ്ടാക്കിയപ്പോഴാണ് അവര്‍ ക്യാമറമാനെ വിട്ടയച്ചത്’- സുനില്‍ബേബി ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

പരിക്കേറ്റ ഷാജികൃഷ്ണയെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടുമെന്ന് സുനില്‍ബേബി വ്യക്തമാക്കി.

ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലുണ്ടായിരുന്ന അക്രമി സംഘം

ചുവന്ന വൃത്തത്തില്‍ കാണുന്നത് ഇബ്രാഹീംകുഞ്ഞ്

One Response to “മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാന് മര്‍ദ്ദനം”

  1. kerala

    ഈ വാര്‍ത്ത‍ ന്യൂസ്‌ ചാനലില്‍ നിന്നും പെട്ടന്ന് എടുത്തു മാറ്റി ആകു വേദി മുസ്ലിംലീഗ് കാരുടെ യഥാര്‍ത്ഥ മുഗം ജനങ്ങള്‍ കാണാതിരിക്കാന്‍ thanagl

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.