എഡിറ്റര്‍
എഡിറ്റര്‍
റോഡ് വികസനത്തിന് തടസമാകുന്നത് ജനങ്ങള്‍: ഇബ്രാഹിംകുഞ്ഞ്
എഡിറ്റര്‍
Tuesday 4th September 2012 4:13pm

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസനത്തിന് തടസമാകുന്നത് ജനങ്ങളുടെ നിലപാടെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് കാരണം ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ല. കൂടാതെ രാഷ്ട്രീയപാര്‍ട്ടികളുടെ സമീപനവും തടസമാകുന്നു. ഇക്കാരണത്താല്‍ കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Ads By Google

എസ്പ്രസ് വേ പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് വികസനം നടക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എന്നാല്‍ സ്ഥലം നല്‍കാന്‍ അവര്‍ തയാറല്ല. മറ്റുള്ളവരുടെ സ്ഥലത്ത് കൂടെ റോഡ് പോകട്ടെ എന്ന ചിന്താഗതിയാണ്. ഇത് മാറാതെ റോഡ് വികസനം സാധ്യമല്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

Advertisement