കൊച്ചി: മുനീര്‍ പാര്‍ട്ടി ശത്രുക്കളുടെ ഉപകരണമാകരുതെന്ന് ലീഗ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞ്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. പ്രതികരിക്കുമ്പോള്‍ എം. കെ. മുനീര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കാരണം, അങ്ങിനത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. തീവ്രവാദ ബന്ധമെന്ന ആക്ഷേപം ഗൗരവമുള്ളതല്ലെന്നും അവതാരകന്റെ ചോദ്യത്തിനുത്തരമായി ഇബ്രാഹിം കുഞ്ഞ് വിശദീകരിച്ചു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് വി. എസ് അച്യുതാന്ദന്‍ ഇപ്പോള്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ടത് വേട്ടയാടാന്‍ വേണ്ടിയാണ്. വി. എസിനു തന്നെ അത് നേരത്തെ സി. ബി. ഐക്ക് വിടാമായിരുന്നെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.