Categories

ദ്വിദിന ആരോഗ്യ പഠന ക്യാമ്പ് നടത്തി

ibn sina medical center study camp

അജ്മാന്‍: ആതുര ശുഷ്രൂശ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള ആരോഗ്യ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇബിന്‍ സിന മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പഠന ക്യാമ്പ് നടത്തി. അജ്മാന്‍ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടന്ന പഠന ക്യാമ്പ് സംഘടിപ്പിച്ചത്. അജ്മാന്‍ യൂനിവേഴ്‌സിറ്റിയിലെ ഷെയ്ഖ് സായിദ് എക്‌സിബിഷന്‍ ഹാളിലാണ് പഠന ക്യാമ്പ് നടന്നത്.
നടന്ന

ക്യാമ്പ് അജ്മാന്‍ ആരോഗ്യ വിഭാഗം മേധാവി ഹമദ് ഉബൈദ് തരിയാം അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. ആലിയാ ഹെല്‍ത്ത് ഫൗണ്‌ടേഷന്‍ ചെയര്‍മാന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഷെയ്ഖ് അബ്ദുല്‍ മുനീം ബിന്‍ നാസര്‍ അല്‍ നഐമി,അഹ്മദ് അല്‍ ഹുസൈനി, ഖദീജ ഇബ്രാഹിം ഹസ്സന്‍, യു.കെ.വാര്‍വിക് യൂനിവേഴ്‌സിറ്റിയിലെ ഡോ.തോമസ് ബാര്‍ബര്‍ എന്നിവര്‍ സംബന്ധിച്ചു.

ibn sina medical center study camp

ഇബിന്‍ സിന മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ.പി.സി.ജേക്കബ് സ്വാഗതവും ആലിയാ മെഡിക്കല്‍ ഫൗണ്‌ടേഷന്‍ എം.ഡി. ഡോ.ഷിനു ഗഫൂര്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍, ഡന്റല്‍ വിഭാഗങ്ങളിലായി പ്രഗദ്ഭരായ 24 ഡോക്ടര്‍മാര്‍ ശ്രദ്ധേയമായ 20 ലേറെ പ്രബന്ധങ്ങള്‍ പഠന ക്യമ്പില്‍ അവതരിപ്പിച്ചു.

700 ഓളം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന1200 ഓളം പേര്‍ ദ്വിദിന ക്യാമ്പില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഇബിന്‍ സിന മെഡിക്കല്‍ ഡയരക്ടര്‍ ഡോ.പി.സി.ജേക്കബ്, ജനറല്‍ മാനേജര്‍ ഷെയ്ഖ് മുഹമ്മദ് അലി, ഡോ.ജിജീ ജോര്‍ജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

-കെ.വി.എ.ഷുക്കൂര്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.