എഡിറ്റര്‍
എഡിറ്റര്‍
5.7 ഇഞ്ചിന്റെ ഐബെറി ഓക്‌സസ് ന്യൂക്ലിയ N2 23,990 രൂപക്ക്
എഡിറ്റര്‍
Sunday 12th January 2014 3:25pm

iberry

ന്യൂദല്‍ഹി: ഐബെറി, ഓക്‌സസ് ന്യൂക്ലിയ എന്‍2 എന്ന തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 2ജിബി റാമിനോട് കൂടിയ ഫോണില്‍ 1.7ജി.എച്ച്.സെഡിന്റെ ഒക്ടാ കോര്‍ ചിപ്‌സെറ്റ് ആണുള്ളത്.

5.7 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഇതിന്റേത്. ജനുവരി 18 മുതല്‍ ഫോണ്‍ വിപണിയിലിറങ്ങും.

പരിമിതമായ പത്ത് ദിവസത്തെ ഇന്‍ട്രോഡക്ടറി ഓഫറിന്റെ ഭാഗമായി ഫോണ്‍ 19,990 രൂപക്ക് ലഭ്യമാകും. ഓഫര്‍ കാലാവധി കഴിയുന്നതോടെ ഫോണ്‍ 23,990 രൂപക്കാകും ലഭ്യമാകുക.

16 ജിബിയുടെ ഇന്റേര്‍ണല്‍ മെമ്മറിയാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ് ഇതിലേത്.

ഓട്ടോ ഫോക്കസ്, ബി.എസ്.ഐ സെന്‍സര്‍ എന്നിവയോട് കൂടിയ 13 മെഗാ പിക്‌സെലിന്റെ റിയര്‍ ക്യാമറയാണ് ഫോണിലേത്. 3500mAh ന്റെ ബാറ്ററിയാണ് ഐബെറി ഓക്‌സസ് ന്യൂക്ലിയ എന്‍2വിലുള്ളത്.

ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement