എഡിറ്റര്‍
എഡിറ്റര്‍
ഐബെറി ഓക്‌സസ് ന്യൂക്ലിയ എന്‍2 വിപണിയില്‍
എഡിറ്റര്‍
Sunday 19th January 2014 3:33pm

iBerry-Auxus-Nuclea-N2

ന്യൂദല്‍ഹി: ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗമാകാന്‍ ‘ഐബെറി ഓക്‌സസ് ന്യൂക്ലിയ എന്‍2’ എത്തി.

ജനുവരി 18ന് വിപണിയിലെത്തിയ ഫോണിന് 23990 രൂപയാണ് വില. എന്നാല്‍ ജനുവരി 23 വരെയുള്ള ആറു ദിവസത്തിനുള്ളില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 19990 രൂപ നല്‍കിയാല്‍ മതിയെന്ന പ്രത്യേക ഓഫറുമുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കുള്ള ഓര്‍ഡറുകള്‍ ഈ മാസം 31 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

5.7 ഇഞ്ച് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേയോട് കൂടിയ ‘ഐബെറി ഓക്‌സസ് ന്യൂക്ലിയ എന്‍2’ എന്ന സ്മാര്‍ട്ട് ഫോണിന് 1.7 ജിഗാഹെട്‌സ് ഒക്റ്റാകോര്‍ ചിപ്‌സെറ്റ്, 2 ജി.ബി റാം എന്നിവയുണ്ടാകും.

16 ജി.ബി ഇന്റേണല്‍ മെമ്മറിയാണുളളതെങ്കിലും 64 ജി.ബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാനാവും.

Advertisement