മുംബൈ: കമ്പ്യൂട്ടര്‍ അനുബന്ധരംഗത്ത് കഴിവ് തെളിയിച്ച ‘ഐ ബോള്‍ ‘പ്രായമേറിയവര്‍ക്ക് മാത്രമായി മൊബൈല്‍ഫോണ്‍ രംഗത്തിറക്കി. അത്യാവശ്യഘട്ടങ്ങളില്‍ അടുത്തബന്ധുക്കളെയും അധികൃതരെയും വിവരമറിയിക്കാനുതകുന്ന എസ് ഒ എസ് സംവിധാനമുള്‍പ്പടെയുള്ളതാണ് മൊബൈല്‍.

രാജസ്ഥാനിലാണ് വാട്ടര്‍പ്രൂഫ് ഐബോള്‍ മൊബൈല്‍ പുറത്തിറക്കിയത്. എസ് ഒ എസ് സംവിധാനമാണ് മൊബൈലിന്റെ പ്രധാന ആകര്‍ഷണം. ജീവന് അപായം സംഭവിക്കുന്ന ഘട്ടങ്ങളില്‍ മൊബൈലിലെ ഈ സംവിധാനം അമര്‍ത്തിയാല്‍ ഉടന്‍ സൈറണ്‍ മുഴങ്ങും.

ഇതേസമയം മൊബൈലില്‍ സേവ് ചെയ്ത അടുത്ത അഞ്ചുപേരുടെ നമ്പറിലേക്കും മെസ്സേജുകള്‍ പോകും. തുടര്‍ന്ന് ഇതേനമ്പറുകളിലേക്ക് തുടര്‍ച്ചയായി കോളുകളും പോകും. ഏതെങ്കിലും ഒരാള്‍ കോള്‍ കണക്ട് ചെയ്യുന്നതുവരെ ഇത് നീണ്ടുനില്‍ക്കും.

1250 നും 6000 നും ഇടയ്ക്കാണ് പുതിയ ഫോണിന്റെ വില. അപായഘട്ടങ്ങളില്‍ വയോജനങ്ങള്‍ക്ക് മൊബൈല്‍ സഹായകമാകുമെന്ന് കമ്പനി സി ഇ ഒ ഷാലേഷ് അഗര്‍വാള്‍ വ്യക്തമാക്കി.