എഡിറ്റര്‍
എഡിറ്റര്‍
ഐബാള്‍ ആന്‍ഡി 5.5N2 ക്വാഡ് കോര്‍ ആന്‍ഡ്രോയ്ഡ് 4.2 ഫാബ്‌ലറ്റ് 14,999 രൂപക്ക്
എഡിറ്റര്‍
Sunday 5th January 2014 11:49pm

iball-andi

ഐബാള്‍ ആന്‍ഡി 5.5N2 എന്ന പുതിയ ഫാബ് ലറ്റ് ഐബാള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വൈറ്റ് മോഡലില്‍ ലഭിക്കുന്ന മൊബൈലിന്റെ വില 14,999 രൂപയാണ്.

ഐബാള്‍ ആന്‍ഡി 5.5N2 ക്വാഡ്രോ എന്ന പേരില്‍ ഈ സ്മാര്‍ട്‌ഫോണ്‍ നേരത്തെ ഓണ്‍ലൈന്‍ റീടെയിലറില്‍ 13,215ക്ക് ലഭ്യമായിരുന്നു. 2500mAhന്റെ ബാറ്ററിയാണ് ഫോണിലേത്.

5.5 ഇഞ്ചിന്റെ ഐ.പി.എസ് എച്ച്.ഡി ഡിസ്‌പ്ലേയോട് കൂടിയ ഐബാള്‍ ആന്‍ഡി 5.5N2 ,വണ്‍ ജി.ബി റാമിനോട് കൂടിയ 1.2ജി.എച്ച്.സെഡ് കോര്‍ടെക്‌സ് എ7 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 112മെഗാപിക്‌സെലിന്റെ റിയര്‍ ഓട്ടോഫോക്കസ് ക്യാമറ,2മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവയാണ് ഈ ഡിവൈസിലുള്ളത്.

കൂടാതെ മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബിവരെ വികസിപ്പിക്കാവുന്ന 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്.

വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.ആര്‍.എസ്, EDGE,GPS, മൈക്രോ-യു.എസ്.ബി, ത്രീ-ജി HSPA+ തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

Advertisement