Categories

ഐ ബി തീ­വ്ര­വാ­ദിക­ളെ ഉ­ണ്ടാ­ക്കുന്നു; അറസ്റ്റി­ന് വ­ഴ­ങ്ങും: മ­അദ­നി

കൊല്ലം: ബാം­ഗ്ലൂര്‍ പോ­ലീ­സ് കോ­ട­തി­യില്‍ നി­ന്ന് വാ­റ­ണ്ടു­മാ­യി വ­ന്നാല്‍ അ­റ­സ്­റ്റി­ന് വ­ഴ­ങ്ങു­മെ­ന്ന് പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദനി. ഇ­ത് ഞാനും പോ­ലീ­സു­മാ­യു­ള്ള വി­ഷ­യമല്ല, കോ­ട­തി­യു­മാ­യു­ള്ള വി­ഷ­യ­മാ­ണെന്നും മ­അദ­നി പ­റ­ഞ്ഞു.

രാജ്യത്ത് തീവ്രവാദികളെ സൃഷ്ടിക്കേണ്ടത് ഇന്റലിജന്‍സ് ബ്യൂറോയുടെ ആവശ്യമാണെ­ന്ന് മ­അദ­നി പറഞ്ഞു. തീവ്രവാദികളുണ്ടായാലേ ഐ ബിക്ക് നിലനില്‍പ്പുള്ളൂ. രോഗിയുണ്ടായാലേ ആശുപത്രി നിലനില്‍ക്കുകയുള്ളൂവെന്ന് പറയുന്ന പോലെയാണിത്. അക്കൗണ്ടില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് ഐ ബിയെന്നും ബാംഗ്ലൂര്‍ സ്‌­ഫോടനക്കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിക്ക് ശേഷം അന്‍വാറുശ്ശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഅദനി വ്യക്തമാക്കി.

തന്നെ അറസ്റ്റ് ചെയ്യുന്നതിലൂടെ വൈകാരികമായി പ്രതികരിക്കുന്നവരെ ഉത്തേജിപ്പിക്കാനാണ് ഐ ബി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പി ഡി പിക്കാരെ ആരെയും തീവ്രവാദികളാകാന്‍ കിട്ടില്ല. ഞാന്‍ ജയിലില്‍ കിടന്ന് മരിച്ചാലും എനിക്ക് വേണ്ടി ഒരാള്‍ പോലും അപകടത്തില്‍പ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് അണികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ദൈവം എക്കാലത്തും അനീതി അനുവദിച്ച് തരില്ല. അക്രമികള്‍ക്ക് നികൃഷ്ടമായ രീതിയില്‍ അവസാനമുണ്ടാകും. ഈ നീതി ദൈവം നടപ്പാക്കിക്കൊള്ളും. ഈ വിശ്വാസം നിലനില്‍ക്കുന്നിടത്തോളം എന്നെ കീഴടക്കാന്‍ ആര്‍ക്കും കഴിയില്ല.

ഇന്നലെ കേസിന്റെ വാദം അവസാനിച്ച് കഴിഞ്ഞ ശേഷം ഇന്ന് രാവിലെ പ്രോസിക്യൂഷന്‍ കോടതിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇക്കാര്യം കോടതി വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്റെ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് എതിര്‍ ഭാഗത്തിന് ഒന്നും പറയാന്‍ കോടതി അവസരം നല്‍കിയിട്ടില്ല. ഇത് കോടതി നടപടികള്‍ക്ക് വിരുദ്ധമാണ്.

2007 ഓഗസ്റ്റ് ഒന്നിന് ശേഷം താന്‍ നടത്തിയ യാത്രകള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് അതു പോലെ തന്നെ കോടതി അംഗീകരിക്കുകയാണ് ചെയ്തത്. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗവും പോലീസും നടത്തിയ ഗൂഢാലോചനയാണ് കേസ്. ഇതില്‍ നിന്ന് തനിക്ക് രക്ഷപ്പെടുക പ്രയാസമായിരിക്കുമെന്ന് തനിക്കറിയാമെന്നും മഅദനി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.