Categories

സര്‍ക്കോസിക്കു തിരി­ച്ച­ടി; ഇടതു­പ­ക്ഷ­ത്തിന് മുന്‍­തൂക്കം

പാ­രീസ്: ഞായറാഴ്ച നടന്ന രണ്ടാം പ്രാദേശിക തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെണ്ണലില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോ­സി­യു­ടെ പാര്‍­ട്ടിക്കു വന്‍ തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും 57 ശതമാനം വോട്ടു നേടി. സര്‍ക്കോസിയുടെ യൂണിയന്‍ ഫോര്‍ പോപ്പുലര്‍ മൂവ്‌­മെന്റ് പാര്‍ട്ടിക്കു ലഭിച്ചതു 37 ശതമാനം വോട്ടുകളാ­ണ്.

തെരഞ്ഞെടുപ്പു നടന്ന ഇരുപതു സ്ഥലത്തും ഇടതുപക്ഷം വിജയിക്കുമെന്നാണു സൂ­ച­ന. ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഇടതു കക്ഷികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. 2012 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മാര്‍ട്ടിനെ ഓബ്രെയുടെ സാധ്യതകളെ ഈ തിരഞ്ഞെടുപ്പ് ഏറെ വര്‍ദ്ധിപ്പിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.