മെല്‍ബണ്‍: നീന്തല്‍ക്കുളത്തിലെ സുവര്‍ണതാരം ഇയാന്‍ തോര്‍പ് തിരിച്ചുവരുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആസ്‌ട്രേലിയക്കുവേണ്ടി നീന്തല്‍ക്കുളത്തിലിറങ്ങുമെന്ന് തോര്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

28കാരനായ തോര്‍പ് 2006ലായിരുന്നു നീന്തല്‍രംഗത്തു നിന്നും വിരമിച്ചത്. 2000 സിഡ്‌നി ഒളിമ്പിക്‌സില്‍ മൂന്നു സ്വര്‍ണം നേടിയ തോര്‍പ് 2004ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ രണ്ടുസ്വര്‍ണം കൂടി നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ 10 സ്വര്‍ണമെഡലുകളടക്കം 11 ലോകറെക്കോര്‍ഡുകള്‍ തോര്‍പ്പിന്‍രെ പേരിലുണ്ട്.