എഡിറ്റര്‍
എഡിറ്റര്‍
താനിപ്പോഴും സല്‍മാന്‍ഖാന്‍ ഫാനെന്ന് ഇമ്രാന്‍ ഖാന്‍
എഡിറ്റര്‍
Wednesday 20th November 2013 1:09am

imran-khan

താനിപ്പോഴും സല്‍മാന്‍ ഖാന്‍ ഫാനെന്ന് ‘ഐ ഹെയ്റ്റ് ലവ് സ്റ്റോറീസി’ലൂടെ ബോളിവുഡിന്റെ ലവിങ് ബോയിയായി മാറിയ ഇമ്രാന്‍ ഖാന്‍.

എണ്ണം പറഞ്ഞ സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും ഇമ്രാന്‍ ബോളിവുഡിനും സിനിമാരാധകര്‍ക്കും വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടവനായി മാറി.

നായകനായി സിനിമയില്‍ വിലസുമ്പോഴും തന്റെ പഴയ ആരാധനാ പാത്രമായ സല്‍മാന്‍ ഖാനെ മനസില്‍ നിന്ന കളയാന്‍ ഇമ്രാന് വയ്യ.

സല്ലുഭായ് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഇഷ്ടതാരത്തിന്റെ സിനിമകള്‍ ഏതായാലും താന്‍ കണ്ടിരിക്കുമെന്ന് ഇമ്രാന്‍.

സിനിമയുടെ കഥയോ പ്രമേയമോ ആരാധകര്‍ക്ക് പ്രശ്‌നമില്ലെന്നും ഭായിയെ കാണുക എന്നതാണ് ആവശ്യമെന്നും ഈ യുവതാരം പറയുന്നു.

താനും രണ്‍ബീറും ഷാഹിദുമെല്ലാം കരിയര്‍ ആരംഭിച്ചതേയുള്ളൂ. ഇപ്പോള്‍ തന്നെ തങ്ങളെ സല്‍മാന്‍ ഖാനുമായും ആമിര്‍ ഖാനുമായും ഷാരൂഖ് ഖാനുമായും താരതമ്യപ്പെടുത്തരുത്. തങ്ങള്‍ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്- ഇമ്രാന്‍ പറയുന്നു.

Advertisement