എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിനു വേണ്ടി മരിയ്ക്കാന്‍ പോലും തയ്യാറാണ്: ഒ.കെ വാസു
എഡിറ്റര്‍
Saturday 25th January 2014 2:43pm

namo-vichar-munch

കണ്ണൂര്‍: സി.പി.ഐ.എമ്മിനു  വേണ്ടി മരിയ്ക്കാന്‍ പോലും തയ്യാാറാണെന്ന് ബി.ജെ.പി നേതാവും നമോ വിചാര്‍ മഞ്ച് നേതാവുമായിരുന്ന ഒ.കെ വാസു.

ഒ.കെ വാസുവിനേയും എ.അശോകന്‍ എന്ന മുന്‍ ബി.ജെ.പി- നമോ വിചാര്‍ മഞ്ച് നേതാവിനേയും പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ സി.പി.ഐ.എം ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നു.

ഇതിനു പിറകെയാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സി.പി.ഐ.എമ്മിനു വേണ്ടി മരിയ്ക്കാന്‍ പോലും തയ്യാറാണെന്ന് ഒ.കെ വാസു പറഞ്ഞത്.

താന്‍ തനിച്ചല്ല തന്റെ കൂടെ പല ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക് വരുന്നുണ്ടെന്നും ഒ.കെ വാസു അറിയിച്ചു.

അതേ സമയം പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും ഒ.കെ വാസു പറഞ്ഞു.

കണ്ണൂരിലെ നമോവിചാര്‍ മഞ്ചുകാര്‍ മോദിയുടെ ആളുകളെന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്. അവസരവാദികളോട് കൂടെ ചേരുന്നത് നല്ലതാണോ എന്ന് ജനം തീരുമാനിക്കണമെന്നും ഒരിക്കല്‍ മോദിയുടെ ഭാണ്ഡം പേരിയവരാണ് ഇവരെന്നും വി.എസ് അഭിപ്രായപ്പെട്ടിരുന്നു.

ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് മൂന്നു മാസം മുന്‍പ് നരേന്ദ്രമോദി വിചാര്‍ മഞ്ച് എന്ന സംഘടനയുണ്ടാക്കിയവരാണ് ഒ.കെ. വാസുവും കൂട്ടരും.

വാസു നമോവിചാര്‍ മഞ്ച് ജില്ലാ പ്രസിഡന്റായും അശോകന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയിലേക്ക് വരുകയാണെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വത്തെ ഇവര്‍ അറിയിക്കുകയായിരുന്നു.

Advertisement