എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മോഡിയുടെ ആളല്ല :കൃഷ്ണയ്യര്‍
എഡിറ്റര്‍
Saturday 9th November 2013 12:58am

v.r-krishnayyer

കൊച്ചി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ആളല്ല താനെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍.

മോഡിയുടെ മുസ്‌ലീം വിരുദ്ധ നടപടികളില്‍ തനിക്ക് രൂക്ഷമായ വിമര്‍ശനമുണ്ടെന്നും ഈ പ്രതിഷേധം മോഡിയെ അറിയിട്ടിട്ടുള്ളതാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

നല്ല കാര്യം ആരു ചെയ്താലും അത് മോഡിയായാലും നെഹ്‌റുവായാലും ഞാന്‍ സ്തുതിക്കും. എന്നു കരുതി താന്‍ അവരുടെ ആളല്ല. മോഡിയെ അനുകൂലിച്ചത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചു എന്ന കാരണത്തില്‍ മാത്രമാണ്.

താന്‍ ന്യൂക്ലിയര്‍ എനര്‍ജിക്കെതിരാണ്. അത് മാരകമായ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സൃഷ്ടിക്കും. ന്യൂക്ലിയര്‍ നെവര്‍, സോളാര്‍ എവര്‍ എന്നതാണ് ഇക്കാര്യത്തില്‍ തന്റെ മുദ്രാവാക്യം. ഒ

എറണാകുളം പ്രസ്‌ക്‌ളബിന്റെ മുഖാമുഖം പരിപാടിയില്‍ കൃഷ്ണയ്യര്‍ തുറന്നടിച്ചു.  കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണവോര്‍ജത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ഒരിക്കല്‍ മോഡി തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ താന്‍ ക്ഷണിച്ചിട്ടല്ല വന്നത്. സത്യസന്ധനായ വ്യക്തിയെ കാണമമെന്ന് കരുതി വന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് ഞാന്‍ നന്ദി പറയുകയും ചെയ്തു.

നല്ലത് ആര് ചെയ്താലും അനുകൂലിക്കുകയും ചീത്ത കാര്യത്തെ വിമര്‍ശിക്കുകയും ചെയ്യും. മോഡിയുടെ കാര്യത്തില്‍ അതാണ് ഉണ്ടായിട്ടുള്ളത്. മോഡി പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ആദ്യം അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കട്ടെയെന്നായിരുന്നു പ്രതികരണം.

ഉമ്മന്‍ ചാണ്ടി എവിടെയുണ്ടെന്ന് അറിയാന്‍ കരിങ്കൊടി അന്വേഷിച്ചാല്‍ മതി. എവിടെ ഉമ്മന്‍ ചാണ്ടിയുണ്ടോ അവിടെ കരിങ്കൊടിയുണ്ട് എന്നതാണ് അവസ്ഥ.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പരിപാടിയുമായി പോകുമ്പോള്‍ കരിങ്കൊടി കാണിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement