എഡിറ്റര്‍
എഡിറ്റര്‍
തത്കാലം ആം ആദ്മിയിലേക്കില്ല: സുരേഷ് ഗോപി
എഡിറ്റര്‍
Sunday 12th January 2014 11:23pm

suresh-gopi

രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന ചുരുക്കം മലയാളം താരങ്ങളിലൊരാളാണ് സുരേഷ് ഗോപി.

ഇപ്പോള്‍ ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ കുറിച്ചും തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയാണ് മലയാളത്തിന്റെ ആക്ഷന്‍ രാജാവ്.

ആം ആദ്മിയെ പതിരെന്ന് ആരോ എഴുതിയത് കണ്ടു, എന്നാല്‍ അങ്ങനെ പതിരെന്നു പറഞ്ഞ് ആം ആദ്മി പാര്‍ട്ടിയെ തള്ളിക്കളയുന്നതിനോട് തനിക്ക് യോജിപ്പില്ല- സുരേഷ് ഗോപി പറയുന്നു.

ആം ആദ്മിയെ പതിരെന്നു പറഞ്ഞ് തള്ളുന്നത് അതിനോടുള്ള ഭയം കൊണ്ടാണെന്നും നടന്‍ പറഞ്ഞു.

എന്നാല്‍ ആം ആദ്മിയിലേക്ക് വരാന്‍ തത്കാലം താത്പര്യപ്പെടുന്നില്ലെന്ന് സുരേഷ് ഗോപി അറിയിച്ചു. തനിക്ക് ഒരു കൊടിക്കീഴിലും പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല- നടന്‍ പറയുന്നു.

മലയാളത്തിനു പുറത്തും അകത്തുമായി നിരവധി താരങ്ങള്‍ ആം ആദ്മിയോടുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ സൈറ്റുകളിലുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കൂടി അറിയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയും അഭിപ്രായവുമായി രംഗത്തു വന്നിരിക്കുന്നത്.

Advertisement