എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ അഹങ്കാരിയല്ല’
എഡിറ്റര്‍
Thursday 14th November 2013 1:31am

kareena-kapoor

താന്‍ അഹങ്കാരിയാണോയെന്ന് ആരാധകര്‍ ഇടക്കെങ്കിലും ഓര്‍ത്താലോ എന്ന് ബോളിവുഡ് നടി കരീന കപൂറിനൊരു പേടി.

താന്‍ സാധാരണക്കാരിയാണ്, ലളിതമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെ ഓരോ ആഴ്ച കൂടുമ്പോഴും നടി ആവര്‍ത്തിക്കുന്നത് ഇത് കൊണ്ടാവാം.

മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കാനാണ് തനിക്കിഷ്ടമെന്നാണ് കരീനയുടെ ഈ ആഴ്ചയിലെ പ്രസ്താവന.

എന്തുകൊണ്ടാണ് ആളുകള്‍ തന്നെ അഹങ്കാരിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് അറിഞ്ഞൂട- കരീന പറയുന്നു.

ഇമേജ് ഉണ്ടാക്കാനായി ഇത് വരെ താന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ചിലര്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് പരത്തുന്നു.

തങ്ങളുടെ കുടുംബം യാഥാസ്ഥിതികരായിരുന്നുവെങ്കിലും അച്ഛനും അമ്മയും മോഡേണായിരുന്നു. ഇല്ലെങ്കില്‍ അഭിനേത്രിയാവാന്‍ ഒരിക്കലും കഴിയില്ലായിരുന്നു- കരീന കൂട്ടിച്ചേര്‍ത്തു.

കരീന വാരഫലം തീര്‍ന്നില്ല. സെയ്ഫിനെ കുറിച്ചും പുതിയ സിനിമയെ കുറിച്ചുമെല്ലാം നടി വാചാലയായിക്കൊണ്ടിരുന്നു.

Advertisement