എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ ബി.ജെ.പിയുടെ മകള്‍: രാഖി സാവന്ത്
എഡിറ്റര്‍
Sunday 2nd March 2014 4:46pm

rakhi-savanth

മോഡലിങും ടെലിവിഷന്‍ പരിപാടികളുടെ അവതരണവുമെല്ലാം രാഖി സാവന്തിന് മടുത്തുവെന്ന് തോന്നുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കാണ് രാഖിയുടെ കണ്ണ്.

അതിനു മുന്നോടിയായാണ് ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനയുമായി രാഖി രംഗത്തെത്തിയിരിക്കുന്നതെന്നു വേണം അനുമാനിക്കാന്‍.

താന്‍ ബി.ജെ.പിയുടെ മകളാണെന്നും ബി.ജെ.പി തനിക്ക് സ്വന്തം വീടു പോലെയാണെന്നുമാണ് ഹോട്ട് മോഡല്‍ അഭിപ്രായപ്പെട്ടിരിയ്ക്കുന്നത്.

എന്നാല്‍ പാര്‍ട്ടിയിലേയ്ക്ക് ചേരുന്നത് സംബന്ധിച്ച കാര്യങ്ങള്‍ താനല്ല തീരുമാനിക്കേണ്ടത് അത് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചോളുമെന്നാണ് രാഖിയുടെ വിനയപൂര്‍വമുള്ള അടുത്ത പ്രസ്താവന.

നേരത്തേ തനിയക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമുണ്ടെന്ന് രാഖി അറിയിച്ചിരുന്നു.

വിവാഹം കഴിയ്ക്കാന്‍ റിയാലിറ്റി ഷോയിലൂടെ വരനെ കണ്ടെത്തിയ രാഖി ആ ഒരൊറ്റ പരിപാടിയിലൂടെയാണ് ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് സംഭവം ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.

Advertisement