ജയന്‍ പുടയൂര്‍/ ഡിഫന്‍സ് ഡസ്‌ക്

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലഘു യുദ്ധ വിമാനമായ (light combat aircraft) 20 തേജസ് വിമാങ്ങള്‍ കൂടി വാങ്ങിക്കാന്‍ വ്യോമസേന തീരുമാനിച്ചു. ഇത് സംബന്ധിച്ച അനുമതി പത്രം വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചു . അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത രണ്ടു വര്‍ഷത്തിനകം ഈ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറും. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതി അടുത്ത യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞ ജനുവരിയിലാണ് നിരവധി നാളത്തെ പരീക്ഷണ പറക്കലുകള്‍ക്ക് ശേഷം തേജസ് വിമാനങ്ങള്‍ ഔദ്യോഗികമായി രാജ്യത്തിനു സമര്‍പ്പിച്ചത്. ആദ്യം ഓര്‍ഡര്‍ നല്‍കിയ 12 തേജസ് വിമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ തേജസ് സ്‌ക്വാര്‍ഡന്‍ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഇതിനു പുറമെയാണു പുതിയ 20 വിമാനങ്ങള്‍ക്ക് കൂടി വ്യോമസേന ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ബംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്‌ ആണ് ലോകത്തിലെ ആദ്യത്തെ നാലാം തലമുറ ലഘു യുദ്ധ വിമാനമായ തേജസ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍