ന്യൂദല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ‘ബോയിംഗ് അപാച്ചെ’ യുടെ കരുത്തില്‍ മയങ്ങിപ്പോയി. ബോയിംഗ് അപാച്ചെയെ ഇന്ത്യന്‍ സേനക്ക് മുതല്‍കൂട്ടാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

‘ബോയിംഗ് അപാച്ചെ ലോംഗ്‌ബോ’ (Boeing Apache Longbow) അത്യാധുനിക സംവിധാനങ്ങളടങ്ങിയ ഒരു യുദ്ധ ഹെലികോപ്ടറാണ്. ആയുധങ്ങള്‍ വാങ്ങുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് യുദ്ധാവശ്യങ്ങള്‍ക്കുള്ള കോപ്ടറായി പുതുതായി ഏത് കോപ്ടര്‍ സ്വന്തമാക്കുമെന്ന കണ്‍ഫ്യൂഷനിലായിരുന്നു. റഷ്യയുടെ മിഗ്-28എന്‍ നൈറ്റ് ഹണ്ടര്‍ (Mi-28N Night Hunter) എന്ന റഷ്യയുടെ ഹെലികോപ്ടറിനെ പിന്തള്ളിയാണ് അമേരിക്കന്‍ നിര്‍മ്മിതമായ ബോയിംഗ് അപാച്ചെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മനം കവര്‍ന്നത്.

Subscribe Us:

ബോയിംഗ് അപാച്ചെയെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വാങ്ങുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മോസ്‌കോയില്‍ നിന്നാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ടെന്‍ഡറില്‍ ഇന്ത്യ ആവശ്യപ്പെട്ട ശേഷിയും സംവിധാനങ്ങളും ഉള്ളത് ബോയിംഗ് അപാച്ചെയ്ക്കാണത്രെ. രണ്ട് പൈലറ്റുമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ബോയിംഗ് അപാച്ചെയ്ക്ക് അറിയിപ്പ് ലഭിച്ച് 30 സെകന്‍ഡിനുള്ളില്‍ ആക്രമണം നടത്താനാകും.

ലോകത്താകമാനമുള്ള യുദ്ധ ഹെലികോപ്ടറില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ബോയിംഗ് അപാച്ചെ. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഉപയോഗിച്ചത് ബോയിംഗ് അപാച്ചെയെ ആയിരുന്നു.

English News
Malayalam News