ന്യൂദല്‍ഹി: ഏത് ആക്രമണവും നടത്താന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാര്‍ഷല്‍ ബി.എസ്.ധനോവ. വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങള്‍ തയാറാണ്.

Subscribe Us:

ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു.

ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പാക്കിസ്ഥാന്റെ ആണവശേഖരം തകര്‍ക്കുമെന്നും ധനോവ പറഞ്ഞു.


Dont Miss ഗുജറാത്ത് കലാപത്തിന് മോദി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി; മോദിക്കെതിരായ സാകിയ ജഫ്രിയുടെ ഹരജി തള്ളി


ദോക് ലാ മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പിന്‍വലിഞ്ഞിട്ടില്ല. ടിബറ്റിലെ ചുംബി താഴ്വരയില്‍ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവര്‍ പിന്മാറുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ധനോവ പറഞ്ഞു.

ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി വ്യോമസേനാ മേധാവി രംഗത്തെത്തിയത്.

ചൈന ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയാണ് നാം കരുതേണ്ടത്. പാക്കിസ്ഥാനുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.