എഡിറ്റര്‍
എഡിറ്റര്‍
എന്നെ സ്‌നേഹിക്കാന്‍ കഴിയുന്ന പെണ്‍കുട്ടിക്കായി ഞാന്‍ കാത്തിരിക്കുന്നു: റണ്‍ബീര്‍ കപൂര്‍
എഡിറ്റര്‍
Thursday 27th September 2012 12:46pm

മുംബൈ:  ബോളിവുഡിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്നുള്ള ചോദ്യത്തിന് സംശയമില്ലാതെ ആര്‍ക്കും പറയാന്‍ പറ്റും റണ്‍ ബീര്‍ കപൂര്‍ എന്ന്. അത്ര മികച്ച പ്രകടനമായിരുന്നു അടുത്തിടെ ഇറങ്ങിയ ബര്‍ഫിയില്‍ റണ്‍ബീര്‍ നടത്തിയത്. സൂപ്പര്‍ സ്റ്റാര്‍ പദവി പിടിച്ച് വാങ്ങുന്ന പ്രകടനം.

Ads By Google

സൂപ്പര്‍ നടനുമായി ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറുമായി. ഇനി ഒരു വിവാഹത്തെ കുറിച്ചൊക്കെ ചിന്തിച്ചുകൂടെയെന്നാണ് കാരണവന്മാര്‍ റണ്‍ബീറിനോട് ചോദിക്കുന്നത്. റണ്‍ബീറിനും അങ്ങനെ തോന്നാതെയല്ല, വിവാഹത്തെ കുറിച്ച് താനും ഗൗരവമായി ചിന്തിച്ച് തുടങ്ങിയെന്നാണ് റണ്‍ബീറും പറയുന്നത്.

ജീവിത പങ്കാളിയാക്കാന്‍ പറ്റിയ പെണ്‍കുട്ടിയെ കിട്ടിയാല്‍ ഒരു കല്യാണമൊക്കെ കഴിച്ച് കളയാം എന്നാണ് റണ്‍ബീര്‍ പറയുന്നത്.

ദീപിക പദുകോണ്‍, കത്രീന കൈഫ്, നര്‍ഗീസ് ഫക്രി അങ്ങനെ പല പേരുകളും റണ്‍ബീറിനൊപ്പം കേട്ടിരുന്നെങ്കിലും അവരിലൊന്നും ഒരു നല്ല പ്രണയിനിയെ റണ്‍ബീര്‍ കണ്ടില്ലെന്നാണ് തോന്നുന്നത്.

തന്റെ ജീവിതകാലം മുഴുവന്‍ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിക്കായി കാത്തിരിക്കുകയാണ് റണ്‍ബീര്‍.

Advertisement