എഡിറ്റര്‍
എഡിറ്റര്‍
പ്രൊപോസ് ചെയ്യുന്നെങ്കില്‍ സല്‍മാന്‍ ഖാന്‍ പ്രൊപോസ് ചെയ്യണം: ത്രിഷ
എഡിറ്റര്‍
Thursday 2nd January 2014 1:07am

thrisha

ആരെങ്കിലും കല്ല്യാണമാലോചിച്ച് വരുന്നുണ്ടെങ്കില്‍ അത് ബോളിവുഡിന്റെ സ്വന്തം സല്ലുവാകണം…. ആഗ്രഹം മറ്റാരുടേതുമല്ല. കോളിവുഡിന്റെ പ്രിയ നടി ത്രിഷയുടേതാണ്.

ഒരു ചാനല്‍ അഭിമുഖത്തിലാണ് ത്രിഷ ഇക്കാര്യം പറഞ്ഞത്. ആരെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോഴാണ് നടി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

ചെറുപ്പം തൊട്ടേ തനിക്ക് സല്‍മാന്‍ ഖാനോട് ആരാധനയായിരുന്നുവെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ചെറിയ ഇടവേളക്കുശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ത്രിഷ.

സല്ലുവിനെ പ്രണയിക്കുന്ന ഈ തമിഴ് സുന്ദരിയുടെ ബോളിവുഡ് അരങ്ങേറ്റം അക്ഷയ് കുമാറിനൊപ്പമായിരുന്നു. പ്രിയദര്‍ശന്റെ വെള്ളാനകളുടെ നാട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ത്രിഷയുടെ ആദ്യ ബോളിവുഡ് ചിത്രം.

ജീവക്കൊപ്പമുള്ള പുതിയ തമിഴ് ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ത്രിഷയിപ്പോള്‍.

Advertisement