എഡിറ്റര്‍
എഡിറ്റര്‍
ഞാനായിരുന്നു സച്ചിന്റെ സ്ഥാനത്തെങ്കില്‍ 1 വര്‍ഷം മുന്‍പേ വിരമിച്ചേനേ: ഗാംഗുലി
എഡിറ്റര്‍
Monday 11th November 2013 11:55am

ganguly1

കൊല്‍ക്കത്ത: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഒരു വര്‍ഷം മുന്‍പെങ്കിലും വിരമിക്കുമായിരുന്നെന്ന് മുന്‍ താരം സൗരവ് ഗാംഗുലി.

200 ാം ടെസ്റ്റിന് ശേഷം വിരമിക്കല്‍ തീരുമാനമെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് സംസാരിക്കുകയായിരുന്നു ഗാംഗുലി.

കരിയറില്‍ നിന്നും പിരിഞ്ഞു പോകാനായി അദ്ദേഹം മൂന്ന് വര്‍ഷം എടുത്തു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തി ആയതുകൊണ്ട് മാത്രമാണ് അത് സാധിച്ചത്. ലോകത്തിലെ ഒരാള്‍ക്കും അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരാള്‍ക്കും ഇത്രയും സമയം ഇതുവരെ ലഭിച്ചിട്ടില്ല.

അദ്ദേഹം ഇപ്പോഴെങ്കിലും വിരമിക്കാന്‍ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മള്‍ ഒരു സ്‌റ്റേജ് പിന്നിട്ടുകഴിഞ്ഞാല്‍ പിന്നെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയേണ്ടതുണ്ട്.

മുംബൈ ടെസ്റ്റിന് ശേഷം സച്ചിന്‍ തന്റെ കരിയറിനെ കുറിച്ച് ഇരുന്ന് ആലോചിച്ചു. തന്റെ കരിയറില്‍ സംതൃപ്തിയും അഭിമാനവും അദ്ദേഹത്തിന് തോന്നിക്കാണും. ഇനിയൊന്നും തനിക്ക് നേടാനില്ലെന്നും സച്ചിന് മനസിലാക്കി.

സച്ചിന് തന്റെ അവസാന മത്സരം ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിച്ചു എന്നത് തന്നെ വലിയ നേട്ടമാണ്. അദ്ദേഹം ഒരു ചാമ്പ്യന്‍ ആണ്. എല്ലാവരുടേയും ബഹുമാനം ഏറ്റുവാങ്ങിയ വ്യക്തിയാണെന്നും ഗാംഗുലി പറഞ്ഞു.

Advertisement