എഡിറ്റര്‍
എഡിറ്റര്‍
മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നു: ശ്രിയ ശരണ്‍
എഡിറ്റര്‍
Monday 21st January 2013 11:22am

മിഡ്‌നൈറ്റ് ചില്‍ഡ്രണിന്റെ കഥാപാത്രത്തിന്റെ പൂര്‍ണത ലഭിക്കാനായി ഏറെ നാള്‍ ചേരി പ്രദേശത്ത് താമസിക്കാനും അവിടുത്തെ ആളുകളുമായി അടുത്ത് ഇടപഴകാനും സാധിച്ചെന്ന് നടി ശ്രിയാ ശരണ്‍.

Ads By Google

പാര്‍വ്വതി എന്ന കഥാപാത്രത്തെയാണ് ശ്രിയസരണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ദീപ മേത്തയാണ് ചിത്രത്തിന്റെ സംവിധായിക.

ദീപ വളരെ വിശ്വസിച്ചാണ് ഈ കഥാപാത്രത്തെ തന്നെ ഏല്‍പ്പിച്ചത്. 1947 ലെ പെണ്‍കുട്ടിയുടെ റോളിലാണ് താന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മുബൈയിലെ ചേരി പ്രദേശത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതെന്നും ശ്രിയ പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം ചിത്രം റിലീസ് ചെയ്യും. പി വി ആര്‍ ബാനേഴ്‌സ്ണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രത്തിന് വളെരെ വലിയ വെല്ലുവിളി ഉണ്ട്. ഇത് വളരെ എളുപ്പമല്ല ചിത്രീകരിക്കാന്‍.

സ്വാതന്ത്യ സമരത്തിന്റെ എല്ലാ ചൂരം ഇതല്‍ അടങ്ങിയിട്ടിണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് വളരെ യേറെ താത്പര്യവുമുണ്ടെന്നും ശ്രയ കൂട്ടിചേര്‍ത്തു.

സല്‍മാന്‍ റുഷ്ദിയുടെ വിവിധ ഭാഷകളിലിറങ്ങിയ പുസ്തകത്തിന്റെ ഒരു നിക്ഷിപ്ത രൂപം ദീപ മേത്ത ഈ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്. വളെരെ ഹൃദയ സ്പര്‍ശിയായ നല്ല കുറേ ഭാഗങ്ങള്‍ എന്നെ ഇതിലേക്ക് ആകര്‍ഷിച്ചുവെന്നും അവര്‍ പറഞ്ഞു.

ഈ സിനിമയിലെ ഓരോ കഥാപാത്രവും വളെരെ വലിയ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ട്. ധാരാളം പേജുകളുള്ള ഈ പുസ്തകം കുറച്ച് മിനുട്ട് കൊണ്ട് സ്‌ക്രീനില്‍ പകര്‍ത്തുമ്പോള്‍ വലിയ ഒരു ഉത്തരവാതിത്വമാണ് ഏറ്റെടുക്കുന്നത്.

ഈ സിനിമയില്‍അഭിനയിക്കുന്നതോടെ കഥക്, രാജ്യസ്ഥാനി നൃത്തങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.ഇത് വലിയ അവസരമാണ്. അമ്മയുടെ പഴയ ആഭരണങ്ങള്‍ ഈ സിനിമക്ക് വേണ്ടി അണിഞ്ഞു. കൂടാതെ രാജസ്ഥാനി പാട്ട് പാടുന്ന് ഒരു സീന്‍ ഉണ്ട്. ഇത് ഈ സിനിമയിലെ  ഏറ്റവും മനോഹരമായ ഒരു രംഗമാണ് ശ്രയ പറഞ്ഞു.

താന്‍ അഭിനയിച്ച മലയാള സിനിമ പോക്കിരി രാജ വളെരെ ഇഷ്ടമായി. ഇപ്പോള്‍ ഞാന്‍ കുറേ പ്രോജക്ടുകളുടെ തിരക്കിലാണ്. ഇനിയും വിവിധ ഭാഷകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹവുണ്ട്. ഇപ്പോള്‍ ഹിന്ദി സിനിമയായ വാല്‍മീകിക്കി ബാന്‍ഡുക്ക് എന്ന ചിത്രത്തിന്റെ തിരക്കിലാണെന്നും താരം പറയുന്നു.

Advertisement