എഡിറ്റര്‍
എഡിറ്റര്‍
മോദിയോട് എങ്ങനെ പ്രതികരിക്കണമെന്ന് നവാസ് ഷെരീഫിന് പഠിപ്പിച്ച് കൊടുക്കാം: ഇമ്രാന്‍ ഖാന്‍
എഡിറ്റര്‍
Friday 30th September 2016 11:00am

imran-khan

 


ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ക്കുള്ള മറുപടി എങ്ങനെ നല്‍കണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് താന്‍ പഠിപ്പിച്ച് കൊടുക്കാമെന്ന് പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍.


ഇസ്‌ലാമാബാദ്:  ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ക്കുള്ള മറുപടി എങ്ങനെ നല്‍കണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് താന്‍ പഠിപ്പിച്ച് കൊടുക്കാമെന്ന് പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍.

ആദ്യം ഷെരീഫിന് ഒരു സന്ദേശം നല്‍കുമെന്നും പിന്നീട് മോദിക്കുള്ള മറുപടി നല്‍കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ലാഹോറിലിന്ന് തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ‘അക്കൗണ്ടബിലിറ്റി മൂവ്‌മെന്റ്’ എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. പനാമ പേപ്പേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് റാലി സംഘടിപ്പിച്ചതെങ്കിലും ഇന്ത്യയുടെ സൈനിക നീക്കവും സര്‍ക്കാരിനെതിരായ വിമര്‍ശനമായു ഉയര്‍ത്തി കാണിക്കാനാണ് തെഹ്‌രീക്കെ ഇന്‍സാഫ് തീരുമാനം.
imran-khan-and-navas-sherif
അതേ സമയം പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചിട്ടുണ്ട്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയില്‍ പാക് പ്രതിനിധി മലിഹ ലോധി അറിയിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതു കഴിഞ്ഞ് സൈനിക മേധാവികളുമായും നവാസ് ഷെരീഫ് കൂടിക്കാ്ച നടത്തുന്നുണ്ട്.

ബുധനാഴ്ച അര്‍ധ രാത്രിയില്‍ പാക് അധീനകശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനെ അംഗീകരിക്കാന്‍ പാക് സൈന്യം ഇതുവരെ തയ്യാറായിട്ടില്ല. നിയന്ത്രണ രേഖയില്‍ വെടിവെയ്പുണ്ടായെന്ന നിലപാടാണ് പാക് സൈന്യത്തിനുള്ളത്.

Advertisement