എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ പോലുള്ള ഫാസിസ്റ്റുകളെ പിന്തുണക്കില്ല: കുമാര്‍ ഖേത്കര്‍
എഡിറ്റര്‍
Tuesday 5th November 2013 12:27pm

kumar-kethkar

മുംബൈ: നരേന്ദ്ര മോഡിയെ പോലെയുള്ള ഫാസിസ്റ്റുകളെ പിന്തുണക്കില്ലെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുമാര്‍ ഖേത്കര്‍.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ സംഘത്തില്‍ ചേരാന്‍ ഖേത്കര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഇ-മെയില്‍ സന്ദേശങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഖേത്കറിന്റെ പ്രസ്താവന.

മറാത്തി ദിനപത്രമായ ദിവ്യ മറാത്തിയുടെ മുഖ്യപത്രാധിപരായ ഖേത്കര്‍ മോഡിക്കെതിരായി ശക്തമായി വാദിക്കുന്നയാളാണ്.

എന്നാല്‍ മോഡിക്ക് അനുകൂലമായ അഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകളില്‍ ആകെ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഇ-മെയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം.

താന്‍ തികഞ്ഞ നെഹ്‌റുവിയനാണെന്നും മോഡിയെ പോലെയുള്ള ഫാസിസ്റ്റുകളെ ഒരിക്കലും പിന്തുണക്കില്ലെന്നും ഖേത്കര്‍ പ്രതികരിച്ചു. നരേന്ദ്ര മോഡിയോടുള്ള എതിര്‍പ്പുകളില്‍ കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞ കുമാര്‍ ഖേത്കര്‍ മോഡിയോടൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് ഇ-മെയില്‍ സന്ദേശം.

എന്നാല്‍ സന്ദേശത്തിന് പിന്നില്‍ മോഡിയുടെ ‘കുതന്ത്ര ഡിപ്പാര്‍ട്‌മെന്റ്’ ആണെന്നും ഖേത്കര്‍ ആരോപിച്ചു.

മോഡി വിരുദ്ധരായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും മോഡിയോട് അടുക്കുന്നതായി നിരന്തരം വാര്‍ത്തകള്‍ വരുന്നതിന്റെ പിന്നില്‍ ഒരു അമേരിക്കന്‍ പബ്ലിക് റിലേഷന്‍ കമ്പനിയുണ്ടെന്നാണ് ആരോപണം.

Advertisement