എഡിറ്റര്‍
എഡിറ്റര്‍
ഹെലികോപ്റ്റര്‍ വിവാദം: രാജിവെക്കില്ലെന്ന് എ.കെ ആന്റണി
എഡിറ്റര്‍
Tuesday 19th February 2013 9:03am

ഹെലികോപ്റ്റര്‍ വിവാദത്തില്‍ രാജി വെക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ രാജി വെയ്‌ക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നെ വിശ്വാസമില്ലെങ്കില്‍ സി.ബി.ഐയോ, നീതി പീഠത്തെയോ വിശ്വസിക്കാം.

Ads By Google

ഈ വിഷയത്തില്‍ വിദേശ മന്ത്രാലയവുമായി നല്ല ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹെലികോപ്്റ്റര്‍ കരാര്‍ ഒപ്പ് വെച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഇപ്പോഴുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ഇറ്റലിയുടെ റിപ്പോര്‍ട്ടിനായി നിരന്തരം ശ്രമിക്കുകയാണ്.

ഹെലികോപ്റ്റര്‍ വാങ്ങിയതുമായുള്ള എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ വിശദീകരിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ  നടപടിയെടുക്കും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ യാതൊരു ഭിന്നതയുമില്ല.

Advertisement