എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയക്കാരോട് മാപ്പുപറയാനില്ലെന്ന് ആഷിശ് നാന്ദി
എഡിറ്റര്‍
Monday 28th January 2013 5:24pm

ന്യൂദല്‍ഹി: തന്റെ വിവാദ പ്രസ്താവനയില്‍ രാഷ്ട്രീയക്കാരോട്  ക്ഷമ ചോദിക്കില്ലെന്ന്  ആഷിശ് നാന്ദി. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അദ്ദേഹം അഴിമതിക്കു പിന്നില്‍ പിന്നോക്കവിഭാഗങ്ങളാണെന്ന് പരാമര്‍ശിച്ചിരുന്നു.

Ads By Google

ഇത് വിവാദമായപ്പോള്‍ താന്‍ അങ്ങിനെയല്ല ഉദ്ദേശിച്ചതെന്നും താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ദളിതര്‍ നടത്തുന്ന അഴിമതി മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മറ്റ് സമ്പന്നരുടെ അഴിമതികള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ആഷിശ് വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശം ജയ്പൂരില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റ് തന്നെയാണ് അഴിച്ചു വിട്ടത്.

എന്നാല്‍ ഒരു സ്വകാര്യ വെബ്‌പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. ഈ വിഷയത്തില്‍ താന്‍പറഞ്ഞത് മറ്റൊരു തരത്തിലാണ് വിശദീകരിക്കപ്പെട്ടത്. ആവശ്യമെങ്കില്‍ ഇതിനെതിരെ ഏതറ്റം വരെ പോരാടാനും തയ്യാറാണ്. തന്റെ മക്കളും  മരുമക്കളും അടങ്ങുന്ന കുടുംബം ജയ്പൂരില്‍ നിന്നും ഡല്‍ഹിയലേക്ക് തിരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

ജനങ്ങള്‍ എന്നെ മനസിലാക്കാന്‍ ശ്രമിക്കും ഞാനൊരിക്കലും ഈ വിഷയത്തില്‍ രാഷ്ട്രീയക്കാരോട് മാപ്പു പറയില്ല. എന്റെ വാക്കുകള്‍ വിപരീതാര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.

എനിക്ക് 75  വയസ്സായി  ഞാന്‍ എന്റെ സംസാരശൈലിയോ, എഴുത്ത് രീതിയോ മാറ്റില്ല. വരട്ടെ നോക്കാം എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒത്തുതീര്‍പ്പിനുള്ള സമയമല്ല. ഫിലോസഫിക്കല്‍ കോളങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങള്‍ ഇതിന്റെ പരിണിതഫലം അഭിമുഖീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisement