ന്യൂദല്‍ഹി: അച്ഛന്റെ മരണത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യണമെന്നും അതിനായി സൈന്യത്തില്‍ ചേരുമെന്നും കാശ്മീര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് രഞ്ജിത് സിങ്ങിന്റെ മകന്‍ കാര്‍ത്തിക്.

Subscribe Us:

നല്ലൊരു മനുഷ്യനും നല്ലൊരു സൈനികനുമായി മാറണമെന്നാണ് അച്ഛന്‍ തങ്ങളെ പഠിപ്പിച്ചതെന്നും താന്‍ സൈന്യത്തില്‍ ചേരണമെന്ന് തന്നെയായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും കാര്‍ത്തിക് പ്രതികരിച്ചു.


Dont Miss ദിലീപ് സഹകരിക്കുന്നില്ലെന്ന് പൊലീസ് ; തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ മറുപടി നല്‍കുന്നില്ല


അതേസമയം തനിക്ക് ഐ.പി.എസ് ഓഫീസറാവണമെന്നും പാക്കിസ്ഥാനെതിരെയും അവരുടെ തീവ്രവാദത്തിനെതിരെയും നടപടിയെടുക്കണമെന്നുമാണ് രഞ്ജിതിന്റെ മകളായ കാജല്‍ പറയുന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ലഭിക്കണമെന്ന് രഞ്ജിത് സിങ്ങിന്റെ ഭാര്യ നേഹ പറയുന്നു.

വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ കെറന്‍ സെക്ടറിലുണ്ടായ പാക് വെടിവെപ്പിലാണ് രഞ്ജിത് സിങ്ങും റൈഫിള്‍ മാന്‍ സതീഷും കൊല്ലപ്പെട്ടത്.

കാശ്മീരിലെ ഷമാചക് മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ഇദ്ദേഹം. 2015 ലാണ് ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതെന്ന് സഹോദരന്‍ സുശീല്‍ പറയുന്നു. ഒരു വര്‍ഷത്തെ ട്രെയിനിങ്ങിന് ശേഷം ജബല്‍പൂരിലായിരുന്നു ആദ്യ പോസ്റ്റിങ്.