എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും: നിലപാട് മാറ്റി കെജ്‌രിവാള്‍
എഡിറ്റര്‍
Sunday 19th January 2014 10:09am

kejriwal-new-2

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ആം ആദ്മി പാര്‍ട്ടി നേതാവ് ##അരവിന്ദ് കെജ്‌രിവാള്‍ നിലപാട് മാറ്റുന്നു.

പാര്‍ട്ടിക്ക് തന്നെ വേണമെന്ന് തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയൊന്നും തനിക്കായിട്ടില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാനസികമായി ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി പറയുകയാണെങ്കില്‍ ഞാന്‍ അത് അനുസരിക്കും. എന്നാല്‍ പ്രധാമന്ത്രിയാകാന്‍ വേണ്ടിയല്ല ഒരിക്കലും മത്സരിക്കുന്നത്. – കെജ്‌രിവാള്‍ പറഞ്ഞു.

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ദല്‍ഹിയിലെ ജലബോര്‍ഡില്‍ നടന്ന അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയിലും പങ്കാളികളായവര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നടപടികളുമായി മുന്നോട്ടുപോകുകയാണ്.

ഈ സാഹചര്യത്തില്‍  കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്ന സാഹചര്യത്തെ കുറിച്ചും ആലോചിച്ചതാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കുന്നു. എന്ത് തന്നെയായായലും അതെല്ലാം നേരിടാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാണെന്നാണ് കെജ്‌രിവാള്‍ പറയുന്നത്.

കോണ്‍ഗ്രസ് തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി ദല്‍ഹി വേദിയാകും.

കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് വേണ്ടി ഒരിക്കലും ഞങ്ങള്‍ പിന്നാലെ നടന്നിട്ടില്ല. ഫോണില്‍ പോലും അവരുമായി ബന്ധപ്പെട്ടിട്ടില്ല.

ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാണ് സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യവുമായി തങ്ങള്‍ക്ക് കത്തയക്കുന്നത്. അതിന് ശേഷം കോണ്‍ഗ്രസ് തന്നെയാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന ആവശ്യവുമായി രംഗത്തെത്തിയതെന്നും കെജ്‌രിവാള്‍ പറയുന്നു.

Advertisement