എഡിറ്റര്‍
എഡിറ്റര്‍
പഠിത്തം കളഞ്ഞ് അഭിനയിക്കാന്‍ ഞാനില്ല: ഗൗതമി
എഡിറ്റര്‍
Sunday 12th January 2014 2:06am

gauthami

തൊട്ട്.. തൊട്ട്… തൊട്ടു നോക്കാമോ….. എന്ന പാട്ടു മൂളാത്ത ഒരു ന്യൂജനറേഷന്‍ സിനിമാസ്വാദകരുമുണ്ടാവില്ല. ഡയമണ്ട് നെക്ലസിലെ ഈ ഗാനരംഗമാണ് ഒരു പക്ഷേ ഗൗതമിയെ മലയാളിക്ക് ഇത്രത്തോളം പരിചിതയാക്കിയത്.

ഡയമണ്ട് നെക്ലസ്, സെക്കന്റ് ഷോ തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പഠനം കളഞ്ഞ് സിനിമയില്‍ സജീവമാവാന്‍ താനില്ലെന്നാണ് ഗൗതമി പറയുന്നത്.

തിരുവനന്തപുരത്തെ ഒരു കോളേജിലാണ് ഗൗതമി ഇപ്പോള്‍ പഠിയ്ക്കുന്നത്. എല്ലാ വര്‍ഷവും ഓരോ സിനിമ വീതം ചെയ്യാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഗൗതമി പറയുന്നു. അതും തിക്കഥയും വേഷവുമെല്ലാം ചേരുന്നതാണെങ്കില്‍ മാത്രം- ഗൗതമി അടിവരയിടുന്നു.

ശ്രീനാഥ് രാജേന്ദ്രന്റെ ‘കൂതറ’യാണ് ഗൗതമിയുടെ ഇനി വരാനിരിക്കുന്ന സിനിമ.

Advertisement