എഡിറ്റര്‍
എഡിറ്റര്‍
ഉടന്‍ തന്നെ ടീമില്‍ മടങ്ങിയെത്തും : ശ്രീശാന്ത്
എഡിറ്റര്‍
Saturday 25th August 2012 10:54am

ഹൈദരാബാദ്: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനാവുമെന്ന് മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. കഴിഞ്ഞ കുറേ നാളായി താന്‍ പരിക്കിന്റെ പിടിയിലായിരുന്നെന്നും അധികം വൈകാതെ തന്നെ ടീമിലേക്ക് തിരിച്ച് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

Ads By Google

‘ഏതാനും നാളുകളായി പരിക്ക് എന്നെ ഏറെ വലച്ചിരുന്നു. അതിനാല്‍ തന്നെ കളിയില്‍ വേണ്ട വിധം നിലവാരം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ടീമില്‍ നിന്നും പുറത്തിരിക്കേണ്ടിവരികയെന്ന് പറയുന്നത് തന്നെ ഏറെ വിഷമമാണ്. എന്നുകരുതി പരിക്ക് ഭേദമാവാതെ ഫോമിലെത്താനും കഴിയില്ല.

ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. പരിശീലനം കൃത്യമായി നടക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിയ്ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ട്’-ശ്രീശാന്ത് പറഞ്ഞു.

ക്യാപ്റ്റന്‍ ധോണിയും മറ്റ് ടീമംഗങ്ങളും പങ്കെടുത്ത ഹൈദരാബാദിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

Advertisement