Categories

Headlines

കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് പ­രാ­ജ­യ­പ്പെ­ടാന്‍ ആ­ഗ്ര­ഹം

കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് വന്‍­പ­രാ­ജ­യ­മാ­ക­ണ­മെ­ന്നാ­ണ് ത­ന്റെ ആ­ഗ്ര­ഹ­മെ­ന്ന് കോണ്‍­ഗ്ര­സ് നേ­താവും മുന്‍ കായി­ക മ­ന്ത്രി­യുമാ­യ മ­ണി­ശ­ങ്കര്‍ അയ്യര്‍. ഗെയിംസിനായി കണക്കുകളില്ലാ­ത്ത പ­ണ­മാ­ണ് ചി­ല­വ­ഴി­ക്കു­ന്ന­തെ­ന്ന് അ­യ്യര്‍ പ­റഞ്ഞു. ഈ തു­ക ഫ­ല­പ്ര­ദ­മാ­യി ഉ­പ­യോ­ഗി­ക്കു­ക­യാ­ണെ­ങ്കില്‍ നല്ല കായി­ക താ­രങ്ങ­ളെ വാര്‍­ത്തെ­ടു­ക്കാ­നാ­കു­ം. മഴ പെയ്ത് ഗെയിംസ് പരാജയമാകണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും അയ്യര്‍ വ്യക്തമാക്കി.

‘ 35,000 കോടിയോളം രൂപയാണ് ഗെയിംസിനായി ചിലവിടുന്നത്. ഇത്രയും തുകയുണ്ടെങ്കില്‍ രാജ്യത്തെ കായികരംഗത്തെ സമഗ്രവികസനം നടപ്പാക്കാകും. ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കുന്ന ഗെയിംസിന്റെ സമയത്ത് മഴ പെയ്യണമെന്നാണ് ആഗ്രഹം. ഗെയിംസ് വിജയമായാല്‍ ഇനിയുമധികം തുക ചിലവാക്കി ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള മല്‍സരം സംഘടിപ്പിക്കാന്‍ അധികാരികള്‍ ശ്രമിക്കും ‘ അയ്യര്‍ പറ­ഞ്ഞു.

എ­ന്നാല്‍ അ­യ്യ­രു­ടെ പ­രാ­മര്‍­ശ­ത്തി­നെ­തി­രെ ഒ­ളി­മ്പി­ക് അ­സോ­സി­യേ­ഷന്‍ പ്ര­സി­ഡന്റ് സു­രേ­ഷ് കല്‍­മാ­ഡി രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്. ആര്‍­ക്കും ഗെ­യിം­സി­നെ ത­കര്‍­ക്കാന്‍ ക­ഴി­യില്ല, കാ­ര്യ­ങ്ങ­ളെല്ലാം ട്രാ­ക്കി­ലാ­യി­ക്ക­ഴിഞ്ഞു- കല്‍­മാ­ഡി വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.