എഡിറ്റര്‍
എഡിറ്റര്‍
‘പണ്ടത്തെ ശ്രീശാന്തിനെ ഇനി നിങ്ങള്‍ കാണില്ല; ജീവിതത്തേക്കാള്‍ വലുത് ക്രിക്കറ്റ് തന്നെ’
എഡിറ്റര്‍
Thursday 7th February 2013 12:15am

ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് വീല്‍ ചെയറിലാണ് ഞാന്‍ പോയത്. വല്ലാത്തൊരു വിധിയായിരുന്നു അത്. എന്റെ സുഹൃത്തുക്കളെല്ലാം വളരെ അത്ഭുതത്തോടെ എന്നെ നോക്കി. ജിമ്മിലേക്ക് ഞാന്‍ വീല്‍ചെയറില്‍ പോകുന്നു എന്നതായിരുന്നു അവരുടെ അത്ഭുതം. അപ്പര്‍ ബോഡിയിലായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തത്. സമയത്തോട് യുദ്ധം ചെയ്യുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

                                 

 


ഫേസ് ടു ഫേസ്: എസ്. ശ്രീശാന്ത്

മൊഴിമാറ്റം: ആര്യ രാജന്‍


ഇടവേളയ്ക്ക് വിരാമമിട്ട് ഇറാനി ട്രോഫിയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത്. തിരിച്ചുവരവ് ഗംഭീരമാക്കുമെന്ന് പറയുമ്പോഴും വേദനയുടേയും നിരാശയുടേയും കഴിഞ്ഞുപോയ നാളുകള്‍ ശ്രീയുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല.

പരിക്കില്‍നിന്നു മുക്തനായി സജീവക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ഇതോടെ കളമൊരുങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇറാനി ട്രോഫിയില്‍ അവസാന പതിനൊന്നില്‍ ഇടംപിടിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നപക്ഷം ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന അടുത്ത പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തിനെയും പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാകുമെന്നതില്‍ സംശയം വേണ്ട.

Ads By Google

രഞ്ജിട്രോഫിയില്‍ കേരളത്തിനായി നാലു മത്സരങ്ങളില്‍നിന്നു പത്തുവിക്കറ്റ് കൊയ്ത പ്രകടനമാണ് ശ്രീയെ റെസ്റ്റ് ടീമിലെത്തിച്ചത്. ഇറാനി ട്രോഫി വഴി ഇന്ത്യന്‍ ടീമിലേക്കുള്ള വഴി കാത്തിരിക്കുന്ന ശ്രീ ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് നടക്കുന്ന മത്സരത്തെ കാണുന്നത്…

മറ്റൊരു പരിക്ക് കൂടി ഭേദമാകുന്നു, മറ്റൊരു തിരിച്ചുവരവിന് കളമൊരുങ്ങുന്നു, 7 വര്‍ഷത്തെ കരിയറിനിടയില്‍ നിരവധി തവണ ശ്രീ വന്ന് പോയ്‌ക്കൊണ്ടിരുന്നു..എന്താണ് ഈ അവസരത്തില്‍ തോന്നുന്നത്?

(ചിരിക്കുന്നു) നഷ്ടങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എത്ര തവണ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നെന്ന് എണ്ണുന്നുമില്ല. ഒന്നുമാത്രം എനിയക്കറിയാം. മത്സരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല. ഇതിന് മുന്‍പ് 2009 ലുള്ള എന്റെ മടങ്ങിവരവും മറ്റൊരു ഇറാനി കപ്പിലൂടെയായിരുന്നു. ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ മുംബൈയെ പരാജയപ്പെടുത്താനും ഞങ്ങള്‍ക്കായിരുന്നു. അന്ന് നന്നായി ബൗള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചു.

അന്ന് നടന്ന മത്സരത്തിനിടെ മുംബൈ താരങ്ങളോട് മോശമായ ഭാഷയില്‍ സംസാരിച്ചതിന് മാച്ച് ഫീയുടെ 60% പിഴ നല്‍കേണ്ടിവന്നിരുന്നില്ലേ?

അതെ..അതൊരു അനാവശ്യ വിവാദമായിരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ അന്നത്തെ എന്റെ ട്രാക്ക് റെക്കോഡ് പരിശോധിക്കാം. അവരുമായി യാതൊരു വാഗ്വാദത്തിനും് ഞാന്‍ മുതിര്‍ന്നിരുന്നില്ല. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം. പണ്ടത്തെ ശ്രീശാന്തിനെ ഇനി നിങ്ങള്‍ കാണില്ല. എന്നെ സംബന്ധിച്ച് ജീവിതത്തിനേക്കാള്‍ വലുതാണ് എനിയ്ക്ക് ക്രിക്കറ്റ്. ആഴ്ചകളോളം വീല്‍ ചെയറില്‍ ഇരുന്ന് ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഒട്ടനവധി ദിവസം ഊന്നുവടിയില്‍ നടക്കേണ്ടി വന്നിട്ടുണ്ട്.  എന്തൊക്കെയായാലും കഴിഞ്ഞതിനെ കുറിച്ചോര്‍ത്തോര്‍ത്ത് ദു:ഖിക്കാന്‍ ഞാനില്ല. ഇനിയുള്ളതെന്ത് എന്നതിനെ കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളൂ..

ഇന്ത്യന്‍ ടീമിന് വേണ്ടി അവസാനം കളിച്ചത് ഓര്‍മ്മയുണ്ടോ?

തീര്‍ച്ചയായും ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തിലായിരുന്നു അത്. അന്ന് മൂന്ന് വിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നു.

അതിന് ശേഷമാണോ പരിക്ക് പറ്റുന്നത്?

അതെ. അത് ഓര്‍ക്കാന്‍ കൂടി വയ്യ.

ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന സമയത്തെ കുറിച്ച് ?

പരിക്കിന് ശേഷം ആദ്യം പോയത് കൊച്ചിയിലുള്ള എന്റെ വീട്ടിലേക്കാണ്. കുറച്ച് ദിവസത്തിന് ശേഷം ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയി. യഥാര്‍ത്ഥത്തില്‍ ആദ്യം കരുതിയത് ആയുര്‍വേദ ചികിത്സ നടത്താമെന്നായിരുന്നു. എന്നാല്‍ അന്ന് എനിയ്ക്ക് അത് സാധിക്കാതെ വന്നു. എന്റെ മസിലുകള്‍ക്കായിരുന്നു പരിക്ക്. അസ്ഥിയുമായി ബന്ധപ്പെട്ടാതയിനാല്‍ തന്നെ ആയുര്‍വേദം ഫലിക്കില്ലെന്ന് പലരും പറഞ്ഞു.

രണ്ട് കാലുകള്‍ക്കും അസുഖം ബാധിച്ചു. ബോണ്‍ മാരോ എഡിമ എന്നായിരുന്നു അസുഖത്തിന്റെ പേര്. ആറ് സര്‍ജ്ജറി നടത്തേണ്ടി വന്നു. എല്ലാം ലണ്ടനില്‍ വെച്ചായിരുന്നു. രണ്ടുകാലിന്റെ ഓരോ വിരലിലും പ്ലാറ്റിനം കൊണ്ടുണ്ടാക്കിയ നഖമാണ് ഉള്ളത്. അത് സ്ഥിരമയായി അവിടെ നില്‍ക്കും.

2011 ആഗസ്റ്റിലാണ് എനിയ്ക്ക് പരിക്ക് പറ്റുന്നത്. അല്പനാളത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം ഞാന്‍ രഞ്ജി മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ അന്ന് അത് അത്ര നന്നായി എനിയ്ക്ക് തോന്നിയില്ല. അതിന് ശേഷം മെയില്‍ ഞാന്‍ യു.കെയിലേക്ക് പോയി. അവിടെ എത്തി രണ്ടുദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ സര്‍ജ്ജറിക്ക് വിധേയനായി. രണ്ടുദിവസത്തിന് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ അവിടെ നിന്നശേഷം വീണ്ടും തിരിച്ച് ബാംഗ്ലൂരിലെത്തി.

ഇവിടെയെത്തിയപ്പോഴാണ് രണ്ട് മാസം കൊണ്ട് ഞാന്‍ പത്ത് കിലോ കുറഞ്ഞുപോയെന്ന് അറിയുന്നത്. വീട്ടില്‍ ഞാന്‍ മൂന്നാഴ്ച ഉണ്ടായിരുന്നു. ആ സമയങ്ങളിലാണ് ഫിറ്റ്‌നെസിനായി ഞാന്‍ തയ്യാറെടുത്ത് തുടങ്ങിയത്. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് വീല്‍ ചെയറിലാണ് ഞാന്‍ പോയത്. വല്ലാത്തൊരു വിധിയായിരുന്നു അത്. എന്റെ സുഹൃത്തുക്കളെല്ലാം വളരെ അത്ഭുതത്തോടെ എന്നെ നോക്കി. ജിമ്മിലേക്ക് ഞാന്‍ വീല്‍ചെയറില്‍ പോകുന്നു എന്നതായിരുന്നു അവരുടെ അത്ഭുതം. അപ്പര്‍ ബോഡിയിലായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തത്. സമയത്തോട് യുദ്ധം ചെയ്യുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അന്ന് അങ്ങനെ ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ.അടുത്ത പേജില്‍ തുടരുന്നു

Advertisement