എഡിറ്റര്‍
എഡിറ്റര്‍
ജെയിംസ് ബോണ്ടാവാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് ഡാനിയല്‍ ക്രെയ്ഗ്
എഡിറ്റര്‍
Saturday 27th October 2012 11:55am

വിശ്വ വിഖ്യാത ചലചിത്രമായ ജെയിസ് ബോണ്ടായി ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച ഡാനിയല്‍ ക്രെയ്ഗിന് ജെയിംസ് ബോണ്ടാവാന്‍ താത്പര്യമുണ്ടയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍.

‘ ബോണ്ടാവാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നിട്ടും നിര്‍മാതാവ് എന്തിനാണ് എന്നെ വീണ്ടും വീണ്ടും ബോണ്ടാക്കുന്നത് ഇതുവരെ മനസ്സിലായിട്ടില്ല. എനിക്ക് തോന്നുന്നത് അവര്‍ എന്നെ അബദ്ധത്തില്‍ തിരഞ്ഞെടുത്തതാണെന്നാണ്.’ക്രെയ്ഗ് പറയുന്നു.

Ads By Google

ബോണ്ടാവാന്‍ വേണ്ടി താന്‍ ധാരാളം തയ്യാറെടുപ്പ് നടത്താറുണ്ടെന്നും എങ്കിലും ഒരിക്കല്‍ പോലും സംതൃപ്തി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോണ്ടാവാന്‍ ക്രെയ്ഗിന് താത്പര്യമില്ലെങ്കിലും ജെയിംസ് ബോണ്ടിന്റെ സ്ഥാനത്ത് ക്രെയ്ഗിനെയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ബോണ്ട് ആരാധകര്‍ പറയുന്നത്.

2006 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രമായ കാസിനോ റോയലിലാണ് ഡാനിയല്‍ ബോണ്ട് ആദ്യമായി ജെയിംസ് ബോണ്ടായി എത്തുന്നത്. ചിത്രത്തില്‍ നീന്തല്‍ വേഷത്തിലുള്ള ക്രെയ്ഗിന്റെ പ്രകടനം ഏറെ ആരാധികമാരേയും അദ്ദേഹത്തിന് ഉണ്ടാക്കി കൊടുത്തിരുന്നു.

ലോകത്തെമ്പാടുമായി ഇത്രയേറെ ആരാധകരേയും പ്രശസ്തിയുമെല്ലാം ജെയിംസ് ബോണ്ട് ക്രെയ്ഗിന് നേടിക്കൊടുത്തിട്ടും എന്താണ് ജെയിംസ് ബോണ്ടിനോടുള്ള ക്രെയ്ഗിന്റെ അതൃപ്തി മാറാത്തതെന്ന സംശയത്തിലാണ് ആരാധകര്‍.

Advertisement