ദുബൈ: താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് വെയ്ന്‍ റൂണി പറഞ്ഞു. ദുബൈയിലെ അല്‍ബുര്‍ജ് ഹോട്ടലില്‍ താരത്തെ കാണാനെത്തിയ ആരാധകരോടാണ് ഇക്കാര്യം പറഞ്ഞത്.

യുണൈറ്റഡ് മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റൂണി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ താരത്തെ നോട്ടമിടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാരല്‍ എല്ലാ ഊഹങ്ങളെയും കാറ്റില്‍പ്പറത്തി റൂണി ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയിരുന്നു. 2015 വരെ റൂണി യുണൈറ്റഡില്‍ തുടരും.