എഡിറ്റര്‍
എഡിറ്റര്‍
പിന്നോക്ക വിഭാഗ വിരുദ്ധ പ്രസ്താവന: തെറ്റിദ്ധരിച്ചതാണെന്ന് ആഷിശ് നാന്ദി
എഡിറ്റര്‍
Sunday 27th January 2013 1:56pm

ജയ്പൂര്‍: രാജ്യത്ത് അഴിമതി നടത്തുന്നത് പിന്നോക്ക വിഭാഗമാണെന്ന തന്റെ പ്രസ്താവന  തെറ്റിദ്ധാരണ മൂലമാണെന്ന് സോഷ്യോളജിസ്റ്റ് ആഷിശ് നാന്ദി. രാജ്യത്ത് അഴിമതി നടത്തുന്നവരില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തുള്ളവരാണെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആഷിശ് രംഗത്തെത്തിയത്.

Ads By Google

താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ദളതര്‍ നടത്തുന്ന അഴിമതി മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മറ്റ് സമ്പന്നരുടെ അഴിമതികള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ആഷിശ് വ്യക്തമാക്കി.

‘ തനിക്കോ റിച്ചാര്‍ഡ് സോബര്‍ജിക്കോ അഴിമതി നടത്തണമെങ്കില്‍ അദ്ദേഹത്തിന്റെ മകനെ ഫെല്ലോഷിപ്പിനായി ഹാര്‍വാര്‍ഡിലേക്കും തന്റെ മകളെ ഓക്‌സ്‌ഫോര്‍ഡിലേക്കും അയച്ചാല്‍ മതി. ആരും അത് അഴിമതിയാണെന്ന് കരുതില്ല. എന്നാല്‍ ദളിതരും മറ്റ് ന്യൂനപക്ഷങ്ങളും എന്തെങ്കിലും ചെയ്താല്‍ അത് അഴിമതിയാകും. ഇതാണ് ഞാന്‍ പറഞ്ഞത്.’ ആഷിശ് പറഞ്ഞു.

ഏതെങ്കിലും പ്രത്യേക ജാതിയേയോ ആളുകളേയോ ബോധപൂര്‍വം അവഹേളിക്കാന്‍ വേണ്ടിയല്ല താന്‍ അങ്ങനെ പറഞ്ഞത്. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ആഷിശ് പറഞ്ഞു.

വന്‍അഴിമതികള്‍ക്ക് പിന്നില്‍ പിന്നാക്ക വിഭാഗക്കാരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുമാണെന്ന പ്രമുഖ രാഷ്ട്രീയ നിരൂപകന്‍ ആഷിശ് നാന്ദി നടത്തിയ പരാമര്‍ശം വിവാദമായി.  വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആശിഷ് നന്ദിക്കെതിരെ ജയ്പൂര്‍ പോലീസ് കേസെടുത്തു.

അതേസമയം, വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ആഷിശ് നാന്ദിക്കെതിരെ സെക്ഷന്‍ 506 ഐ.പി.സി, എസ്.സി എസ്.ടി ആക്ട് വകുപ്പുകള്‍ പ്രകാരംപോലീസ് കേസെടുത്തിട്ടുണ്ട്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ‘റിപ്പബ്ലിക് ഓഫ് ഐഡിയാസ്’ എന്ന ചര്‍ച്ചക്കിടെയാണ് ആഷിശ് നാന്ദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

‘ഇത് സത്യമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയിട്ടുള്ളത് പിന്നാക്ക വിഭാഗക്കാരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുമാണ്. പിന്നാക്കക്കാരുടെ അഴിമതി നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യ അതിനെ അതിജീവിക്കും. ഉദാഹരണമായി, ഇന്ത്യയില്‍ ഏറ്റവും കുറച്ച് അഴിമതി നടത്തിയിട്ടുള്ള സംസ്ഥാനം പശ്ചിമ ബംഗാളാണ്. അവസാന നൂറ് വര്‍ഷത്തിനിടക്ക് പിന്നാക്ക വിഭാഗത്തില്‍ നിന്നോ എസ്.സി എസ്.ടി വിഭാഗത്തില്‍ നിന്നോ ഒരാള്‍ പോലും അധികാരത്തില്‍ വന്നിട്ടില്ല’. എന്നായിരുന്നു കഴിഞ്ഞ ദിവസം ആഷിശ് പറഞ്ഞത്. സദസ്സ് കൂക്കി വിളികളോടെയാണ് ആഷിശ് നാന്ദിയുടെ അഭിപ്രായ പ്രകടനത്തെ സ്വീകരിച്ചത്.

Advertisement