ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായുള്ള ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി തന്നില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കാമെന്ന വാഗ്ദാനത്തിലാണ്.

Ads By Google

ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയതിന് ശേഷം തന്റെ ആത്മവിശ്വാസം ഏറെ വര്‍ധിച്ചെന്നും കൂടുതല്‍ റണ്‍സ് നേടാനുള്ള അടങ്ങാത്ത ദാഹത്തിലാണ് താന്‍ എന്നുമാണ് കോഹ്‌ലി പറയുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായി സെഞ്ച്വറി നേടിയതോടെ തന്റെ മനസ്സും ശരീരവും ഉണര്‍ന്നെന്നും മുമ്പ് നേടിയതിനേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാണ് താന്‍ കാത്തിരിക്കുന്നതെന്നും കോഹ്‌ലി പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ധോണി നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. 2012 ലായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള കോഹ്‌ലിയുടെ ആദ്യ സെഞ്ച്വറി.