Administrator
Administrator
യുവനായകന്‍മാരുടെ കൂടെ അഭിനയിക്കാനാണ് കൂടുതലിഷ്ടം: കരീന
Administrator
Thursday 2nd February 2012 4:07pm

ബോളിവുഡ് താരസുന്ദരി കരീന കപൂറിന് നിന്നു തിരിയാന്‍ സമയമില്ല. തിരക്കോട് തിരക്കു തന്നെ. ‘ഏക് മേന്‍ ഓര്‍ ഏക് തു’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു കരീന. ഫെബ്രുവരി 10 ന് ചിത്രം റിലീസ് ചെയ്യുകയാണ്.  ധര്‍മ്മ ഫിലിംസിന് വേണ്ടി കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രത്തില്‍ കരീന ഇമ്രാന്‍ ജോഡികളുടെ ഒരു തകര്‍പ്പന്‍ പ്രകടനമാണ് എല്ലാവരും പതീക്ഷിക്കുന്നത്. കരീനയുടെ സിനിമാ വിശേഷങ്ങളിലൂടെ..

1.’ ജബ് വി മെറ്റ് ‘ എന്ന ചിത്രത്തിലെ ഗീത് എന്ന കഥാ പാത്രത്തെയും ‘ഏക് മേന്‍ ഓര്‍ ഏക് തൂ’ എന്ന ചിത്രത്തിലെ കഥാപാത്രത്തെയും എങ്ങനെ താരതമ്യം ചെയ്യുന്നു?

രണ്ടും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളാണ്. ഗീത് എന്നത് ഒരു ചൈല്‍ഡിഷ് കഥാപാത്രമായിരുന്നു. ഒരു പഞ്ചാബി കുട്ടി.

എന്നാല്‍ ‘ഏക് മേന്‍ ഓര്‍ ഏക് തൂ’ എന്ന ചിത്രത്തിലെ കഥാപാത്രമായ റിയാന തികച്ചും വ്യത്യസ്തമാണ് അവള്‍ നഗരത്തില്‍ ജീവിക്കുന്ന കുട്ടിയാണ്. അവള്‍ക്ക് സ്വന്തമായി വീടോ ജോലിയോ ഒന്നുമില്ല. എന്നാലും നല്ല സ്വഭാവത്തിന് ഉടമയാണ് അവള്‍. താന്‍ എന്തൊക്കെ ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ തീരുമാനിക്കാനുള്ള കഴിവ് അവള്‍ക്കുണ്ട്. ആ കഥാപാത്രത്തിന് എന്റെ ജീവിതവുമായും ചില സാമ്യതകളൊക്കെയുണ്ട്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മറ്റും എന്നെപ്പോലെ തന്നെയാണ് ആ കഥാപാത്രവും ചെയ്യുന്നത്.

2. സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അത് അലോസരപ്പെടുത്താറുണ്ടോ ? എങ്ങനെയാണ് അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്?

അഭിനയം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാന്‍ എന്നും ശ്രമിക്കുന്നത്. 70 വയസ്സ് പ്രായമായാലും അഭിനയിക്കണമെന്നതാണ എന്റെ ആഗ്രഹം. അഭിനയം എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഞാന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അത് ഒരിക്കുലും അഭിനയമാണെന്ന് തോന്നിയിട്ടില്ല.
3. ഇമ്രാനുമൊന്നിച്ചുള്ള ആദ്യ സിനിമയാണ്. യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാനാണോ കൂടുതല്‍ ഇഷ്ടം?

തീര്‍ച്ചയായും ഇത്രയും കാലം ഞാന്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള നായകന്‍മാര്‍ക്കൊപ്പമാണ് അധികവും അഭിനയിച്ചത്. ഇനി യുവാക്കള്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ഈ സിനിമയില്‍ ഞാനും ഇമ്രാനും നല്ല ജോഡിയാണെന്നാണ് എല്ലാവരും പറയുന്നത്. ഇമ്രാനുമായുള്ള കെമിസ്ട്രിയും നന്നായിരുന്നതായി തോന്നി. ഇമ്രാനുമായി നല്ല സൗഹൃദമാണ് ഉള്ളത്. അതുകൊണ്ട് അഭിനയിക്കുമ്പോള്‍ അത് നാച്ചുറലായി വന്നു. സിനിമയ്ക്ക് വേണ്ടി ചെയ്യുകയാണെന്ന് തോന്നിയതേ ഇല്ല.

4. അമീര്‍ഖാന്റെ കൂടെയും ഇമ്രാന്റെ കൂടെയും കരീന അഭിനയിച്ചിട്ടുണ്ട്. ആരുടെ കൂടെ അഭിനയിക്കാനാണ് കൂടുതലിഷ്ടം?

ഇഷ്ടം ഇമ്രാനൊത്ത് അഭിനയിക്കുന്നതാണ്. എങ്കിലും അമീറിനടുത്ത് എനിയ്ക്ക് പ്രത്യേക താത്പര്യമുണ്ട്. കാരണം എന്റെ കരിയറിലെ ഹിറ്റുകളിലൊന്നായ 3 ഇഡിയറ്റ്‌സ് എനിയ്ക്ക് സമ്മാനിച്ചത് അമീറാണ്.

5. ഒരു പ്രത്യേക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ ആണ് പല സിനിമകളിലും പാര്‍ട്ടികളിലും ഉപയോഗിക്കുന്നത് പക്ഷേ കൂടുതല്‍ സാമഗ്രികളൊന്നും മുടിയില്‍ ഉപയോഗിച്ചിട്ടുമില്ല എങ്ങനെയാണ് ഈ സ്‌റ്റൈല്‍ എടുത്തത്?

എനിയ്ക്ക് തോന്നുന്നു ബോളിവുഡില്‍ ഞാന്‍ മാത്രമേ ഉള്ളൂ മുടിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താത്തതെന്ന്. എനിയ്ക്ക് വ്യത്യസ്തമാര്‍ന്ന് ഹെയര്‍ സ്റ്റൈലുകള്‍ ഇഷ്ടമാണ്.പക്ഷേ അതിനുവേണ്ടി കണ്ണില്‍ കണ്ടതൊന്നു മുടിയില്‍ വെച്ചുപിടിപ്പിക്കാന്‍ എനിയ്ക്ക് ഇഷ്ടമല്ല. സാധാരണ രീതിയില്‍ മുടി കെട്ടുന്നതാണ് എനിയ്ക്ക് ഇഷ്ടം. അത് എന്റെ ട്രേഡ് മാര്‍ക്ക് ആണ് എന്നു വേണെമെങ്കില്‍ പറയാം.

6.അടുത്തിടെയുണ്ടായ മദ്യപാന വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?മദ്യപിച്ച് എന്തെങ്കിലും തെറ്റ് ചെയ്തതായി ഓര്‍ക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ഞാന്‍ അത്രയ്ക്ക് വലിയ മദ്യപാനിയാണെന്നൊന്നും എനിയ്ക്ക് തോന്നിയിട്ടില്ല. മദ്യപാനം ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ അത് ഏത് അളവില്‍ വേണമെന്ന് എനിയ്ക്ക് നിശ്ചയമുണ്ട്. വിവാദങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന മുഴുക്കുടിയന്‍മാരുടെ ഗണത്തിലൊന്നും എന്നെ പെടുത്തണ്ട.

7. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ ചൂതുകളിക്കാറുണ്ടെന്ന വാര്‍ത്ത വന്നിരുന്നു. അത് ശരിയാണോ?

ഇല്ല. അങ്ങനെ ഒരു കാര്യം നടന്നിട്ടേയില്ല. സംവിധായകന്‍ ഷാകൂന്‍ ബാദ്ര 15 ദിവസത്തെ ഷൂട്ടിംഗ് ഡേറ്റ് ആയിരുന്നു എന്നോട് ആവശ്യപ്പെട്ടത്. സമയത്തിന്റെ പ്രശ്‌നം കൊണ്ട്. വൈകീട്ട 5 മണി മുതല്‍ പുലര്‍ച്ച 5 മണിവരെയായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. ഞാന്‍ ഇത്രയും കാലം ഇങ്ങനെയൊരു ടൈം ഷെഡ്യൂളില്‍ അഭിനയിച്ചിട്ടില്ല. അത് നല്ലൊരു അനുഭവമായിരുന്നു. ഷൂട്ടിംഗിനായി പോകാനും വരാനുമൊക്കെ എന്റെ കൂടെ ബോഡിഗാര്‍ഡ്‌സ് ഉണ്ടാകുമായിരുന്നു.

8. എന്താണ് അടുത്ത പരിപാടി?

ഇപ്പോള്‍ മധുര്‍ ബാന്‍ദര്‍ക്കറിന്റെ ‘ഹീറോയിന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തത്ക്കാലം വേറെ പ്രൊജക്ടുകളൊന്നും സ്വീകരിച്ചിട്ടില്ല. ഈ ചിത്രത്തില്‍ തന്നെ കോണ്‍സന്‍ട്രേറ്റ് ചെയ്യാനാണ് തീരുമാനം. 80 ദിവസത്തെ ഡേറ്റ് ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ 12 ദിവസം കഴിഞ്ഞു.

9. കരീനയേയും ഇമ്രാനെയും നായികാനായകന്‍മാരാക്കി മറ്റൊരു ചിത്രം കൂടി കരണ്‍ജോഹര്‍ ആലോചിക്കുന്നുണ്ടെന്നു കേട്ടു

അതെ. ഈ ചിത്രം നന്നായി പോവുകയാണെങ്കില്‍ അങ്ങനെയൊരു പ്ലാന്‍ അദ്ദേഹത്തിനുണ്ട്.
10 ഏജന്റ് വിനോദ് എന്ന ചിത്രം മാര്‍ച്ച് 23 ന് റിലീസ് ആവാന്‍ പോവുന്നു. സെയ്ഫുമായുള്ള വിവാഹനിശ്ചയം അതിനു മുന്‍പ് ഉണ്ടാവുമോ?

ഇപ്പോള്‍ ഞാന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കല്ല്യാണത്തെ പറ്റിയുള്ള ആലോചനകളൊന്നും ഇല്ല.

Malayalam News

Kerala News In English

Advertisement