എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡിലെ പ്രമുഖരോടൊപ്പം ജോലി ചെയ്യണം: പൃഥ്വിരാജ്
എഡിറ്റര്‍
Sunday 30th September 2012 2:32pm

ബോളിവുഡില്‍ പൃഥ്വിരാജിനെന്തായാലും ഇത് നല്ല കാലമാണ്. ആദ്യ സിനിമയായ അയ്യാ റിലീസ് ആവുന്നതിന് മുമ്പ് തന്നെ യാഷ് രാജ് ഫിലിംസിന്റെ  ഔറംഗസേബ് എന്ന രണ്ടാമത്തെ ചിത്രം. കൂടാതെ കൈ നിറയെ അവസരങ്ങളും. അങ്ങനെയുള്ളപ്പോള്‍ ആഗ്രങ്ങളുടെ കെട്ടഴിച്ച് വിടുന്നത് തെറ്റല്ല. അത് തന്നെയാണ് പൃഥ്വിരാജും ചെയ്യുന്നത്.

Ads By Google

ബോളിവുഡിലെ പ്രമുഖരോടൊപ്പം ജോലി ചെയ്യാനാണേ്രത പൃഥ്വിക്ക് താത്പര്യം. ചെറിയ ആളുകളെയൊന്നും താത്പര്യമില്ല. ഒരു തുടക്കക്കാരന്‍ ഇങ്ങനെ പറഞ്ഞാല്‍ ആളുകള്‍ എന്താണ് പറയുക എന്ന് പൃഥ്വിരാജിന് നന്നായി അറിയാം. ആളുകള്‍ക്ക് ഞാന്‍ ഒരു സ്വാര്‍ത്ഥനാണെന്ന് തോന്നുമായിരിക്കും എന്നാലും കുഴപ്പമില്ല എന്നാണ് രാജു പറയുന്നത്.

സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രം ഒക്ടോബര്‍ 12 ന് തിയേറ്ററുകളിലെത്തും.

Advertisement