എഡിറ്റര്‍
എഡിറ്റര്‍
ഗാര്‍ഡിയോളയുടെ കീഴില്‍ കളിക്കാന്‍ ആഗ്രഹമെന്ന് നെയ്മര്‍
എഡിറ്റര്‍
Saturday 19th January 2013 4:03pm

സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം നെയ്മറിന് ബയേണ്‍മ്യൂണിക്ക് കോച്ചായ പെപ്പ് ഗാര്‍ഡിയോളയുടെ കീഴില്‍ കളിക്കാന്‍ താത്പര്യം.

Ads By Google

ഇരുപത് വര്‍ഷത്തിലേറെ സൗഹൃദമുണ്ട് താനും ഗാര്‍ഡിയോളയുമായി, പക്ഷേ ബയേണ്‍ മ്യൂണിക്കുമായി 2014 ലോകകപ്പ്  വരെ കരാര്‍ ഉള്ളതിനാല്‍ അതുവരെ കാത്തിരുന്നേ മതിയാകൂ എന്നും നെയ്മര്‍ വ്യക്തമാക്കി.

ലോകത്തെ തന്നെ മികച്ച കോച്ചാണ് പെപ് ഗാര്‍ഡിയോള. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നല്ല കോച്ചിന്റെ കൂടെ കളിക്കാനാണ്.  സാവോ പോളോയില്‍ ഒരു പാര്‍ട്ടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു നെയ്മര്‍.

ഇപ്പോള്‍ ഞാന്‍ കളിക്കുന്നത് സാന്റോസിന്റെ കൂടെയാണ്. അതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്.

62 വയസ്സുകാരനായ ഗാര്‍ഡിയോളയെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ബയേണ്‍ മ്യൂണിക്ക്  കോച്ചായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ കോച്ചായ ജപ്പ് ഹെക്കിന്‍സിന്റെ കരാര്‍ കാലാവധി അവസാനിച്ചതിനു ശേഷമാണ് അവര്‍ ഇങ്ങനെ ഒരു തീരമാനം എടുത്തത്.

Advertisement