എഡിറ്റര്‍
എഡിറ്റര്‍
സാധാരണ ജീവിതം ആഗ്രഹിക്കുന്നു: കാറ്റി പെറി
എഡിറ്റര്‍
Monday 4th November 2013 11:34am

katy-perry

സെലിബ്രിറ്റി ലൈഫ് ഒരു പരിധി വരെ ഭ്രമിപ്പിക്കുമെങ്കിലും സ്വകാര്യത ഇല്ലാതായാല്‍ ആര്‍ക്കായാലും അത് മടുക്കും. സെലിബ്രിറ്റി ലൈഫിന് മുമ്പും പല ഇരകളുണ്ടായിരുന്നതും ഇതിന് തെളിവാണ്.

ഇപ്പോഴിതാ സെലിബ്രിറ്റി ലൈഫില്‍ മനംമടുത്ത് മറ്റൊരു താരം കൂടി. പോപ് താരം കാറ്റി പെറിയാണ് സെലിബ്രിറ്റി ലൈഫില്‍ ബോറഡിച്ചിരിക്കുന്നത്.

എപ്പോഴും ചുറ്റുമുള്ള മാധ്യമങ്ങളാണ് കാറ്റിയെ ചൊടിപ്പിച്ചിരിക്കുന്നത്. കാമുകന്‍ ജോണ്‍ മേയറുമായുള്ള ബന്ധം മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നുണ്ട്. ഇതൊന്നും കാറ്റിയെ അത്ര രസിപ്പിക്കുന്നില്ല.

കാമുകനുമൊത്ത് മറ്റ് പെണ്‍കുട്ടികളെ പോലെ സിനിമയ്ക്കും ഡിന്നറിനുമൊക്കെ പോകാന്‍ കാറ്റിക്കും ആഗ്രഹമുണ്ട്. പക്ഷേ, ഈ മീഡിയക്കാര്‍ ഒന്നിനും സമ്മതിക്കില്ല.

ഒടുവില്‍ നിവൃത്തികെട്ട് കാറ്റി പറഞ്ഞു. ‘ഞാനും ഒരു സാധാരണ സ്ത്രീയാണ്. സാധാരണ ജീവിതം എനിക്കും വേണം’. എല്ലാ സമയവും ഹോട്ടല്‍ മുറിയില്‍ അടച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചില സ്വകാര്യ നിമിഷങ്ങള്‍ എനിക്കും വേണം. ദയവായി അനുവദിക്കുക. കാറ്റി അപേക്ഷിക്കുന്നു.

എന്നാല്‍ ഇതൊക്കെ കേട്ടിട്ടും കാറ്റിക്കും കാമുകനും ചുറ്റും ക്യാമറയും തൂക്കി നടക്കുകയാണ് മീഡിയകള്‍.

Advertisement