എഡിറ്റര്‍
എഡിറ്റര്‍
ഇറാനി കപ്പില്‍ മികച്ച പ്രകടനം നടത്തണം: ഹര്‍ഭജന്‍ സിങ്
എഡിറ്റര്‍
Wednesday 6th February 2013 10:38am

മുംബൈ: ഇന്ന് ആരംഭിക്കുന്ന ഇറാനി കപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇനി നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കാമെന്നും താരം പറയുന്നു.

Ads By Google

‘ ഇറാനി കപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള തയ്യാറെടുപ്പായാണ് ഈ മത്സരത്തെ കാണുന്നത്.’ ഹര്‍ഭജന്‍ പറയുന്നു.

മികച്ച രീതിയില്‍ പന്തെറിയാനാണ് ശ്രമിക്കുന്നത്. വിക്കറ്റ് ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും. വിക്കറ്റിനേക്കാളും റണ്‍സ് വഴങ്ങാതിരിക്കാനാണ് ശ്രദ്ധിക്കുകയെന്നും ഹര്‍ഭജന്‍ സിങ് പറയുന്നു.

99 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 408 വിക്കറ്റുകളാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്. ഇനി ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടി പങ്കെടുത്താല്‍ 100 ടെസ്റ്റ് ക്ലബ്ബില്‍ ഭാജിക്കും ഇടം നേടാം.

എന്നാല്‍ 100 ക്ലബ്ബില്‍ ഇടം നേടുന്നതലില്ല മികച്ച പ്രകടനം നടത്തുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നാണ് മുപ്പത്തിരണ്ട്കാരനായ ഹര്‍ഭജന്‍ പറയുന്നത്.

Advertisement