എഡിറ്റര്‍
എഡിറ്റര്‍
മകന്റെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട്: ജയറാം
എഡിറ്റര്‍
Friday 22nd November 2013 5:00pm

jayaram

മലയാളത്തില്‍ ഇപ്പോള്‍ താരപുത്രന്മാരുടെ കാലമാണ്. അതില്‍ ഏറ്റവും ഒടുവില്‍ കേള്‍ക്കുന്ന പേരാണ് ജയറാമിന്റെ മകന്‍ കാളിദാസന്‍. മകന്‍ സിനിമയിലേക്ക് വരുമെന്ന് തന്നെയാണ് ജയറാമിന്റേയും പ്രതീക്ഷ.

എന്നാല്‍ കാളിദാസന്റെ പഠനം പൂര്‍ത്തിയായതിന് ശേഷമേ സിനിമയിലേക്കുള്ളൂവെന്നും ജയറാം പറയുന്നു. പ്രേക്ഷകരുടെ  മനസ്സില്‍ കാളിദാസന്‍ ഇപ്പോഴും ചെറിയ കുട്ടിയാണ്.

അവന് ഇപ്പോള്‍ 19 വയസ്സായി. നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ പഠനം കഴിഞ്ഞ് മതിയെന്നാണ് ഞങ്ങളുടെ തീരുമാനം. എന്നാല്‍ ഉടന്‍ തന്നെ അവനൊരു പരസ്യ ചിത്രത്തില്‍ എനിക്കൊപ്പം എത്തുന്നുണ്ട്.

എന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അവനാണ്. കൃത്യമായ അഭിപ്രായമുള്ള ഒരു തലമുറയില്‍ പെട്ടവനാണവന്‍. അവന്റെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ജയറാം പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ജയറാമിന്റെ മകനായാണ് കാളിദാസന്‍ അവസാനം ക്യാമറയ്ക്ക് മുന്നിലെത്തിയത്.

Advertisement