ചെന്നൈ: വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് തമിഴ്‌നടന്‍ ശരത്കുമാറിന്റെയും തമിഴ്‌നാട് ആരോഗ്യ മന്ത്രി സി. വിജയ ഭാസ്‌കറിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.


Also read കണ്ണൂരില്‍ അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; മൂന്ന് പേര്‍ അറസ്റ്റില്‍ 


ഇരുവര്‍ക്കും പുറമേ എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി വിസി ഡോ. ഗീതാലക്ഷ്മി, എ.ഐ.എഡി.എം.കെ നേതാവ് ചിറ്റലപക്കം രാജേന്ദ്രന്‍ തുടങ്ങിയവരുടെ വീടുകളിലുള്‍പ്പെടെ 35 ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ചെന്നൈ, പുതുകോട്ടൈ, നാമക്കല്‍, ട്രിച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്.

ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ്. ശരത്കുമാറിന്റെ പാര്‍ട്ടി ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു ഈ അവസരത്തിലാണ് താരത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്.

നേരത്തെ ദിനകരന് വോട്ട് നല്‍കുവാനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധമങ്ങളില്‍ പ്ചരിച്ചിരുന്നു. പണം നിതരണം ചെയ്യുന്നതിന്റെ പിന്നില്‍ ആരോഗ്യ മന്ത്രിയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മൂന്ന പേര്‍ക്ക റൂമിനുള്ളില്‍ വച്ച് നാലായിരും രൂപ വീതം നല്‍കുന്ന വീഡിയോയായിരുന്നു പുറത്ത് വന്നിരുന്നത്. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നാമായ തൊപ്പിയില്‍ വോട്ട് ചെയ്യണമെന്ന ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പണ വിതരണം. നേരത്തെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവ വഴി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയാണെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.