ന്യൂദല്‍ഹി: നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഇന്‍ഫോസിസ് 450 കോടി രൂപ പിഴയൊടുക്കണമെന്ന് നികുതിവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

കമ്പനിയുടെ ഓണ്‍ഷോര്‍ സേവനങ്ങള്‍ക്ക് നിയമവിരുദ്ധമായി നികുതിയിളവ് നേടി എന്നതാണ് പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ എന്‍ജിനീയര്‍മാരെ കുറഞ്ഞ കാലയളവില്‍ വിദേശരാജ്യങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി നിയോഗിക്കുന്നതിനെയാണ് ഓണ്‍ഷോറിംഗ് എന്നറിയപ്പെടുന്നത്.

വിഷയത്തില്‍ ഇന്‍ഫോസിസിന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി എസ്.എസ് പളനിമാണിക്യം ലോകസഭയെ അറിയിച്ചു.